ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം
Tuesday, October 26, 2021 10:12 PM IST
പൂ​ച്ചാ​ക്ക​ൽ: തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ദു​ര​ന്ത​നി​വാ​ര​ണ​സേ​ന​യു​ടെ ര​ണ്ടാം​ഘ​ട്ട പ​രി​ശീ​ല​നം പൂ​ർ​ത്തി​ക​രി​ച്ചു. ബ്ലോ​ക്ക് അ​തി​ർ​ത്തി​യി​ൽ നി​ന്നു തെ​രഞ്ഞെ​ടു​ക്ക​പ്പെ​ട്ട 150-ൽ​പ​രം വ​രു​ന്ന​ യു​വ​തീ -യു​വാ​ക്ക​ളു​ടെ പ്ര​തി​രോ​ധ സേ​ന​യു​ടെ ഏ​ക​ദി​ന​ പ​രി​ശീ​ല​ന ക്യാ​മ്പാ​ണ് ന​ട​ന്ന​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എം. പ്ര​മോ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്മി​താ ദേ​വാ​ന​ന്ദ് അ​ധ്യ​ക്ഷ​യാ​യി. യോ​ഗ​ ക്ലാ​സ് ഗ​ണേ​ഷ്‌ ഗു​രു​ക്ക​ൾ, മ​ദ്യ-​മ​യ​ക്കു​മ​രു​ന്നി​നെ​തി​രേയു​ള്ള പ്ര​തി​രോ​ധം കു​ത്തി​യ​തോ​ട് എ​ക്സൈ​സ് റെ​ഞ്ചി​ലെ ഉ​ദ്യോ​ഗ​സ്ഥ​രാ​യ പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ വി.​എം. ജോ​സ​ഫ്, കെ.​ജി. ഓം​കാ​ര​നാ​ഥ്, കെ. ​ജ​യ​ൻ, വൈ​ദ്യു​തിരം​ഗ​ത്തെ യു​വാ​ക്ക​ളു​ടെ ഇ​ട​പെ​ട​ലി​നെക്കുറി​ച്ച് തി​രു​വ​ന​ന്ത​പു​രം ചീ​ഫ് സേ​ഫ്റ്റി ക​മ്മീ​ഷ​ണ​ർ ഓ​ഫീ​സി​ലെ എ​ൻ​ജി​നി​യ​ർ കെ.​സി. ബൈ​ജു, വി.​ആ​ർ. ഉ​ണ്ണി​കൃ​ഷ്ണ​ൻ, കെ.​വി. സ​നി​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.​ യോ​ഗ​ത്തി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളാ​യ രാ​ജേ​ഷ് വി​വേ​കാ​ന​ന്ദ, എ​ൻ.​കെ. ജ​നാ​ർ​ദ​ന​ൻ, അ​ഡ്വ. ജ​യ​ശ്രീ​ബി​ജു, സി.​പി. വി​നോ​ദ് കു​മാ​ർ, ര​ജി​ത, ദി​പ​സ​ജീ​വ്, ശോ​ഭ​ന, അ​നി​മോ​ൾ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.