കെ​എ​സ്ആ​ർ​ടി​സി സ​ർ​വീ​സു​ക​ളു​ടെ കു​റ​വ് ; തീ​ര​ദേ​ശ​റൂ​ട്ടി​ൽ യാ​ത്രാ ദു​രി​തം
Tuesday, April 30, 2024 11:20 PM IST
ഹ​രി​പ്പാ​ട്: തീ​ര​ദേ​ശ​പാ​ത​യി​ലൂ​ടെ ഓ​ടു​ന്ന കെ​എ​സ്ആ​ർ​ടി​സി ബ​സ് സ​ർ​വീ​സു​ക​ൾ കു​റ​ഞ്ഞ​തോ​ടെ യാ​ത്ര​ക്കാ​ർ ദു​രി​ത​ത്തി​ൽ. ഹ​രി​പ്പാ​ട് ഡി​പ്പോ​യി​ൽനി​ന്നു ക​രു​നാ​ഗ​പ്പ​ള്ളി ഡി​പ്പോ​യി​ൽ​നി​ന്നു​മു​ള്ള സ​ർ​വീ​സു​ക​ൾ മൂ​ന്നാ​ഴ്ച​യാ​യി നി​ർ​ത്തി​വ​ച്ച​തോ​ടെ​യാ​ണ് ക​രു​നാ​ഗ​പ്പ​ള്ളി-​തോ​ട്ട​പ്പ​ള്ളി റൂ​ട്ടി​ൽ യാ​ത്രാ​ക്ലേ​ശം രൂ​ക്ഷ​മാ​യ​ത്. ആ​റാ​ട്ടു​പു​ഴ​യ​ട​ക്ക​മു​ള്ള തീ​ര​ദേ​ശ​മേ​ഖ​ല​യി​ലെ താ​മ​സ​ക്കാ​രി​ലേ​റെ​യും പൊ​തു​ഗ​താ​ഗ​ത​ത്തെ ആ​ശ്ര​യി​ക്കു​ന്ന സാ​ധാ​ര​ണ​ക്കാ​രാ​ണ്. ഇ​വ​ർ വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ട് നേ​രി​ടു​ന്നു​ണ്ട്.

അ​ടു​ത്തി​ടെ​യു​ണ്ടാ​യ ക​ട​ലേ​റ്റ​ത്തി​ൽ തീ​ര​ദേ​ശ​പാ​ത​യി​ൽ വ​ലി​യ​ഴീ​ക്ക​ൽ​ഭാ​ഗ​ത്ത് മ​ണ​ൽ ക​യ​റി​യി​രു​ന്നു. അ​ന്ന് താ​ത്കാലി​ക​മാ​യി നി​ർ​ത്തി​വ​ച്ച സ​ർ​വീ​സു​ക​ളി​ൽ മി​ക്ക​തും പി​ന്നീ​ട് ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടി​ല്ല. കാ​യം​കു​ളം ഡി​പ്പോ​യി​ൽ​നിന്നു​വ​രു​ന്ന ബ​സുക​ൾ മാ​ത്ര​മാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്കി​പ്പോ​ൾ ആ​ശ്ര​യ​മാ​യു​ള്ള​ത്. എ​ന്നാ​ൽ, രാ​വി​ലെ കാ​യം​കു​ള​ത്തു​നി​ന്നു പു​റ​പ്പെ​ടു​ന്ന ര​ണ്ട് ആ​സ്റ്റ​ർ മെ​ഡി​സി​റ്റി ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സ് നി​ർ​ത്തി​യ​വ​യി​ൽ​പ്പെ​ടു​ന്നു​ണ്ട്.

ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ഭാ​ഗ​ത്തേ​ക്കു​പോ​കു​ന്ന രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്ക് വ​ള​രെ സ​ഹാ​യ​ക​ര​മാ​യി​രു​ന്നു ഈ ​സ​ർ​വീ​സു​ക​ൾ. നി​ർ​ത്തി​യ ര​ണ്ടു ഫാ​സ്റ്റ് പാ​സ​ഞ്ച​ർ ബ​സുക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള എ​ല്ലാ സ​ർ​വീ​സു​ക​ളും പൂ​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് സി​പി​എം ആ​റാ​ട്ടു​പു​ഴ സൗ​ത്ത് ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി കെ. ​ശ്രീ​കൃ​ഷ്ണ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.