പാ​ട​ത്തെ ക​ച്ചി ക​ത്തി​ക്ക​ൽ; പൊ​റു​തി​മു​ട്ടി നാ​ട്ടു​കാ​ർ
Sunday, April 14, 2019 10:06 PM IST
മ​ങ്കൊ​ന്പ്: ആ​ഗോ​ള താ​പ​നി​ല ജി​ല്ല​യി​ൽ പ​ര​മോ​ന്ന​തി​യി​ൽ നി​ൽ​ക്കു​ന്പോ​ഴും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ തീ​യി​ടു​ന്ന​ത് പ​തി​വാ​കു​ന്നു. കൊ​യ്ത്തു​ക​ഴി​ഞ്ഞ പാ​ട​ത്ത് ക​ച്ചി​ക്കു തീ​യി​ടു​ന്ന​തു പ​തി​വാ​യ​തോ​ടെ നാ​ട്ടു​കാ​ർ ദു​രി​ത​ത്തി​ലാ​ണ്. പാ​ട​ശേ​ഖ​രം മു​ഴു​വ​നും, പി​ന്നീ​ട് ക​ര​പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കും പ​ട​രു​ന്ന തീ ​നാ​ട്ടു​കാ​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. തീ​യോ​ടൊ​പ്പം പ്ര​ദേ​ശ​മാ​കെ പ​ട​രു​ന്ന പു​ക നി​ര​വ​ധി പേ​ർ​ക്ക് ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. കു​ട്ടി​ക​ൾ​ക്കും, പ്രാ​യ​മാ​യ​വ​രു​മാ​ണ് ഇ​തു​മൂ​ലം ഏ​റെ ബു​ദ്ധി​മു​ട്ട​നു​ഭ​വി​ക്കു​ന്ന​ത്. ക​ടു​ത്ത വേ​ന​ലി​ൽ മ​ണ്ണി​ൽ തീ​യി​ട​രു​തെ​ന്ന മു​ന്ന​റി​യി​പ്പു​ക​ൾ അ​വ​ഗ​ണി​ച്ചാ​ണ് പാ​ട​ത്തെ ക​ച്ചി ക​ത്തി​ക്ക​ൽ നി​ർ​ബാ​ധം തു​ട​രു​ന്ന​ത്.
പാ​ട​ത്ത് തീ​യി​ടു​ന്ന​തു മൂ​ലം മ​ണ്ണി​ലെ മി​ത്ര​കീ​ട​ങ്ങ​ൾ ന​ശി​ക്കു​മെ​ന്ന വി​ദ​ഗ്ദാ​ഭി​പ്രാ​യ​ങ്ങ​ളും മു​ഖ​വി​ല​യ്ക്കെ​ടു​ക്കു​ന്നി​ല്ല. മു​ട്ടാ​ർ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന കു​ഴി​യ​ന​ടി പാ​ട​ത്തു തീ​യി​ട്ട​താ​ണ് ഏ​റ്റ​വു​മൊ​ടു​വി​ൽ നാ​ട്ടു​കാ​രെ ദു​രി​ത​ത്തി​ലാ​ക്കി​യ​ത്. രാ​വി​ലെ ആ​റ​ര​യോ​ടെ​യാ​ണ് ആ​രോ പാ​ട​ത്ത് തീ​യി​ട്ട​ത്.
എ​ന്നാ​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് കാ​റ്റു ശ​ക്ത​മാ​യ​തോ​ടെ തീ ​പാ​ട​ശേ​ഖ​ര​മാ​കെ പ​ട​രു​ക​യാ​യി​രു​ന്നു പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പ​ത്തു​ള്ള വീ​ടു​ക​ളി​ലേ​ക്കു പു​ക പ​ട​ർ​ന്ന​തോ​ടെ പ്രാ​യ​മാ​യ പ​ല​രെ​യും വീ​ടു​ക​ളി​ൽ നി​ന്നു മാ​റ്റേ​ണ്ട​താ​യി വ​ന്നു. ക​ന്നു​കാ​ലി​ക​ൾ​ക്കു കൊ​ടു​ക്കാ​നാ​യി ക്ഷീ​ര​ക​ർ​ഷ​ക​ർ സൂ​ക്ഷി​ച്ചി​രു​ന്ന വൈ​ക്കോ​ലും തീ​യി​ൽ ക​ത്തി​ന​ശി​ച്ച​താ​യി പ​റ​യു​ന്നു. മു​ട്ടാ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത്, പ​ത്ത് വാ​ർ​ഡു​ക​ളി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം ബു​ദ്ധി​മു​ട്ട​നു​ഭ​വ​പ്പെ​ട്ട​ത്. ഇ​രു​വാ​ർ​ഡു​ക​ളി​ലെ​യും ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യെ​ങ്കി​ലും ഒ​ന്നും ചെ​യ്യാ​നാ​കാ​ത്ത അ​വ​സ്ഥ​യി​ലാ​യി​രു​ന്നു.
അ​താ​ത് വീ​ട്ടു​കാ​ർ സ്വ​ന്തം വീ​ടു​ക​ളി​ലെ മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് തീ ​കെ​ടു​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​യെ​ങ്കി​ലും തീ ​പൂ​ർ​ണ​മാ​യും അ​ണ​ക്കാ​നാ​യി​ല്ല. കി​ലോ​മീ​റ്റ​റു​ക​ൾ ദൈ​ർ​ഘ്യ​മു​ള്ള പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ൽ ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി​യാ​ലും തീ ​പൂ​ർ​ണ​മാ​യും അ​ണ​യ്ക്കു​ക ബു​ദ്ധി​മു​ട്ടാ​ണ്.
പാ​ട​ശേ​ഖ​ര സ​മി​തി​യോ, ക​ർ​ഷ​ക​രോ അ​റി​യാ​തെ​യാ​ണ് തീ​യി​ട്ട​തെ​ന്നാ​ണ് ഇ​വി​ടു​ത്തെ ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. തീ ​പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തു മൂ​ലം ത​ങ്ങ​ൾ​ക്കു​ണ്ടാ​യേ​ക്കാ​വു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ൾ ക​ണ​ക്കി​ലെ​ടു​ത്തെ​ങ്കി​ലും പാ​ട​ത്ത് തീ​യി​ടു​ന്ന​തി​നു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്ത​ണ​മെ​ന്നാ​ണ് പു​റം​ബ​ണ്ടു​ക​ളി​ൽ താ​മ​സി​ക്കു​ന്ന വീ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.