മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം; 20 പ​രാ​തി​ക​ൾ
Sunday, April 14, 2019 10:07 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​ൽ മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ച്ചെ​ന്ന് കാ​ണി​ച്ച് ഇ​തി​ന​കം 20 പ​രാ​തി​ക​ൾ ല​ഭി​ച്ച​താ​യും മൂ​ന്നെ​ണ്ണ​ത്തി​ലൊ​ഴി​കെ ബാ​ക്കി എ​ല്ലാ​ത്തി​ലും തീ​ർ​പ്പാ​യ​താ​യും ക​ള​ക്ട​ർ എ​സ്. സു​ഹാ​സ് അ​റി​യി​ച്ചു. ര​ണ്ടു​കേ​സി​ൽ, കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണം പ​രാ​തി​ക്കാ​രി​ൽ നി​ന്നും തേ​ടി​യി​രി​ക്കു​ക​യാ​ണ്.
മൂ​ന്നാ​മ​ത്തെ കേ​സി​ന് ആ​ധാ​ര​മാ​യ പ​രാ​തി എ​റ​ണാ​കു​ളം വ​ര​ണാ​ധി​കാ​രി​ക്ക് കൈ​മാ​റി​യി​ട്ടു​ണ്ട്. അ​ടു​ത്ത സ​മി​തി യോ​ഗം തി​ങ്ക​ളാ​ഴ്ച ചേ​രും.