നേ​ർ​ച്ച​ക്ക​ഞ്ഞി​ക്കാ​യി ത​ങ്കി​പ​ള്ളി​യി​ൽ മ​ണ്‍​ച​ട്ടി​ക​ളെ​ത്തി
Tuesday, April 16, 2019 10:33 PM IST
ചേ​ർ​ത്ത​ല: ഗ​ത​കാ​ല സ്മ​ര​ണ​ക​ൾ ഉ​ണ​ർ​ത്തി നേ​ർ​ച്ച​ക്ക​ഞ്ഞി വി​ള​ന്പാ​ൻ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​മാ​യ ത​ങ്കി പ​ള്ളി​യി​ൽ മ​ണ്‍​ച​ട്ടി​ക​ൾ എ​ത്തി. പ​ള്ളി​യി​ലെ ക​ഞ്ഞി വി​ത​ര​ണ​ത്തി​ന് എ​ട്ടു പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​മാ​ണു​ള്ള​ത്. 1936 -ൽ ​ഇ​വി​ടു​ത്തെ വീ​ട്ട​മ്മ​മാ​ർ പി​ടി​യ​രി കൂ​ട്ടി​യാ​ണ് ക​ർ​ത്താ​വി​ന്‍റെ അ​ദ്ഭുത രൂപം വാ​ങ്ങാ​നു​ള്ള പ​ണം ക​ണ്ടെ​ത്തി​യ​ത്.

ഈ ​രൂ​പം ഇ​വി​ടെ കൊ​ണ്ടു​വ​ന്ന​പ്പോ​ൾ വി​ശ്വാ​സി​ക​ൾ വീ​ട്ടി​ൽ പോ​കാ​തെ പ്രാ​ർ​ഥി​ച്ചു കൊ​ണ്ടി​രുന്നു. ഈ ​സ​മ​യം ചി​ല പ്ര​മാ​ണി​മാ​ർ പ​ള്ളി​മു​റ്റ​ത്ത് ക​ഞ്ഞി​വ​ച്ച് വി​ത​ര​ണം ചെ​യ്യു​ക​യും ഇ​തു ക​ഴി​ച്ച പ​ല​ർ​ക്കും രോ​ഗ​സൗ​ഖ്യം ല​ഭി​ച്ചു എ​ന്നുമാ​ണ് പ​റ​യു​ന്ന​ത്. അ​ക്കാ​ല​ത്ത് മ​ണ്‍​ച​ട്ടി​ക​ളാ​യി​രു​ന്നു പ്ര​ധാ​ന പാ​ത്ര​ങ്ങ​ൾ.

ആ ​സ്മ​ര​ണ​ പു​ല​ർ​ത്താ​നാ​ണ് ഇ​ന്നും മ​ണ്‍​ച​ട്ടി​ക​ളി​ൽ ക​ഞ്ഞി​വി​ള​ന്പു​ന്ന​ത്. സ്റ്റീ​ലും അ​ലൂ​മി​നി​യ​വും മ​റ്റും പ്ര​ചാ​ര​ത്തി​ലാ​യ​തി​നാ​ൽ മ​ണ്‍​ച​ട്ടി ല​ഭി​ക്കു​ക വ​ലി​യ പ്ര​യാ​സ​വു​മാ​യി.

മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ ത​ങ്കി പ​ള്ളി​യി​ലേ​ക്ക് ത​ല​യോ​ല​പ്പ​റ​ന്പി​ൽ നി​ന്നു​മാ​ണ് ച​ട്ടി എ​ത്തി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ൾ ആ​ലു​വാ​യി​ലെ ചു​ടു​ക​ട്ട പാ​ട​ത്ത് ത​ങ്കി പ​ള്ളി​ക്കു വേ​ണ്ടി മാ​ത്രം പ്ര​ത്യേ​കം നി​ർ​മി​ച്ചാ​ണ് ച​ട്ടി​ക​ൾ എ​ത്തി​ക്കു​ന്ന​ത്.

അ​യ്യാ​യി​രം ച​ട്ടി​ക​ളാ​ണ് ഈ ​വ​ർ​ഷം ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. അ​ഞ്ഞു​റ് ചാ​ക്ക് അ​രി​യാ​ണ് ക​ഞ്ഞി വ​യ്ക്കാ​നാ​യി എ​ടു​ത്തി​ട്ടു​ള്ള​ത്. ദി​പു പു​ത്ത​ൻ​പു​ര​ക്ക​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ഞ്ഞൂ​റി​ൽ പ​രം വോ​ള​ന്‍റി​യ​ർ​മാ​രു​ടെ സേ​വ​ന​വും നേ​ർ​ച്ച​ക്ക​ഞ്ഞി വി​ത​ര​ണ​ത്തി​നാ​യി ഉ​ണ്ടാ​കും.