വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്
Tuesday, April 16, 2019 10:33 PM IST
മ​ങ്കൊ​ന്പ് : കു​ട്ട​നാ​ട്ടി​ൽ ഇ​ത്ത​വ​ണ​ത്തെ പു​ഞ്ച​കൃ​ഷി​യു​ടെ വി​ള​വെ​ടു​പ്പും നെ​ല്ലു​സം​ഭ​ര​ണ​വും അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്ക്. വി​ള​വി​റ​ക്കി​യ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഏ​താ​ണ്ട് 94 ശ​ത​മാ​നം വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​യി. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ 72, 000 ഏ​ക്ക​റി​ലാ​ണ് പു​ഞ്ച​കൃ​ഷി​യി​റ​ക്കി​യി​രു​ന്ന​ത്. ഇ​തി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ കു​ട്ട​നാ​ട്ടി​ലെ കാ​വാ​ലം, കൈ​ന​ക​രി, വെ​ളി​യ​നാ​ട്, നെ​ടു​മു​ടി, അ​ന്പ​ല​പ്പു​ഴ നോ​ർ​ത്ത്സൗ​ത്ത്, പു​ന്ന​പ്ര നോ​ർ​ത്ത്സൗ​ത്ത് എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ള​വെ​ടു​പ്പാ​ണ് പൂ​ർ​ത്തി​യാ​യ​ത്. കാ​ർ​ത്തി​ക​പ്പ​ള്ളി, മാ​വേ​ലി​ക്ക​ര, ചെ​ങ്ങ​ന്നൂ​ർ, കു​ട്ട​നാ​ട്ടി​ലെ നീ​ലം​പേ​രൂ​ർ, മു​ട്ടാ​ർ എ​ന്നീ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന അ​പൂ​ർ​വം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലു​മാ​ണ് ഇ​നി​യും വി​ള​വെ​ടു​പ്പു പൂ​ർ​ത്തി​യാ​കാ​നു​ള്ള​ത്. ജി​ല്ല​യി​ലാ​കെ 38 മി​ല്ലു​ക​ളാ​ണ് നെ​ല്ലു സം​ഭ​ര​ണ​ത്തി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

കു​ട്ട​നാ​ട്ടി​ൽ 37 മില്ലുക​ളും സം​ഭ​ര​ണം ന​ട​ത്തി​വ​രു​ന്നു. വി​ള​വെ​ടു​ത്ത പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്നാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ 1,10,000 മെ​ട്രി​ക് ട​ണ്‍ നെ​ല്ല സം​ഭ​രി​ച്ചു ക​ഴി​ഞ്ഞു. കു​ട്ട​നാ​ട്ടി​ൽ നി​ന്നാ​ണ് ഏ​റ്റ​വു​മ​ധി​കം നെ​ല്ലു സം​ഭ​രി​ച്ചി​രി​ക്കു​ന്ന​ത്. 89, 450 മെ​ട്രി​ക് ട​ണ്‍ നെ​ല്ലാ​ണ് സം​ഭ​രി​ച്ച​ത്. ചേ​ർ​ത്ത​ല​യി​ലാ​ണ് ഏ​റ്റ​വും കു​റ​വ്. 11.69 മെ​ട്രി​ക് ട​ണ്‍. അ​ന്പ​ല​പ്പു​ഴ - 18395457 കി​ലോ​ഗ്രാം. ചെ​ങ്ങ​ന്നൂ​ർ990219 കി​ലോ​ഗ്രാം, ചേ​ർ​ത്ത​ല - 11 6997 കി​ലോ​ഗ്രാം, കാ​ർ​ത്തി​ക​പ്പ​ള്ളി - 5948919 കി​ലോ​ഗ്രാം, മാ​വേ​ലി​ക്ക​ര - 885333 കി​ലോ​ഗ്രാം എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു പ്ര​ദേ​ശ​ങ്ങ​ളി​ലെ ക​ണ​ക്കു​ക​ൾ.

ഇ​നി​യും 40,000 മെ​ട്രി​ക് ട​ണ്‍ നെ​ല്ല് സം​ഭ​രി​ക്കാ​നാ​കു​മെ​ന്നാ​ണ് സ​പ്ലൈ​കോ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ജി​ല്ല​യി​ൽ ഇ​ത്ത​വ​ണ മു​ൻ​വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച ്നാ​ൽ​പ​തി​നാ​യി​ര​ത്തോ​ളം മെ​ട്രി​ക് ട​ണ്‍ നെ​ല്ലി​ന്‍റെ അ​ധി​ക ഉ​ത്പാ​ദ​നം ന​ട​ന്ന​താ​യാ​ണ് ഇ​വ​ർ ക​രു​തു​ന്ന​ത്. 39, 400 ക​ർ​ഷ​ക​രാ​ണ് ഇ​ത്ത​വ​ണ നെ​ല്ലു സം​ഭ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്തി​യി​ട്ടു​ള്ള​ത്.

നെ​ല്ല് ന​ൽ​കി​യ ക​ർ​ഷ​ക​രി​ൽ നി​ന്നാ​യി 20, 346 പി​ആ​ർ​എ​സു​ക​ളാ​ണ് സ​പ്ലൈ​കോ​യ്ക്ക് ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടു​ള്ള​ത്.

ഇ​വ​രി​ൽ നി​ന്നാ​യി ഇ​തു​വ​രെ 190 കോ​ടി രൂ​പ​യു​ടെ നെ​ല്ലാ​ണ് സ​ർ​ക്കാ​ർ സം​ഭ​രി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ൽ പി​ആ​ർ​എ​സ് വാ​യ്പ വ​ഴി​യാ​യി 90 കോടി രൂ​പ ഇ​തി​ന​കം വി​ത​ര​ണം ചെ​യ്ത​താ​യി പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു.

മാ​ർ​ച്ച് 27 വ​രെ ന​ൽ​കി​യ പി​ആ​ർ​എ​സി​ൻ മേ​ലു​ള്ള നെ​ല്ലു​വി​ല​യാ​ണ് ഇ​തു​വ​രെ വി​ത​ര​ണം ചെ​യ്തി​ട്ടു​ള്ള​ത്. പ്ര​ള​യാ​ന​ന്ത​രം കൃ​ഷി​യി​റ​ക്കി​യ ക​ർ​ഷ​ക​ർ​ക്ക് മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റി​ക്കാ​ർ​ഡ് വി​ള​വും അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യു​മാ​ണ് ല​ഭി​ച്ച​ത്.