രോ​ഗി​യെ കാ​ണാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പെ​രു​ച്ചാ​ഴി ക​ടി​ച്ചു
Tuesday, April 16, 2019 10:33 PM IST
അ​ന്പ​ല​പ്പു​ഴ: ആ​ശു​പ​ത്രി​യി​ൽ പെ​രു​ച്ചാ​ഴി ശ​ല്ല്യം രൂ​ക്ഷം. രോ​ഗി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ വീ​ട്ട​മ്മ​യെ പെ​രു​ച്ചാ​ഴി ക​ടി​ച്ചു.
ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ബ​ന്ധു​വാ​യ രോ​ഗി​യെ സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ പു​റ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 18-ാം വാ​ർ​ഡി​ൽ തോ​പ്പി​ൽ അ​ന്പി​ളി​ക്കു​ട്ട​ന്‍റെ ഭാ​ര്യ ര​മ​യെ (46) ആ​ണ് പെ​രു​ച്ചാ​ഴി ക​ടി​ച്ച​ത്.
ക​ഴി​ഞ്ഞ ദി​വ​സം രോ​ഗി​യെ സ​ന്ദ​ർ​ശി​ച്ച ശേ​ഷം ജെ. ​ബ്ലോ​ക്കി​നു താ​ഴെ നി​ന്ന ര​മ​യെ പി​ന്നി​ൽ നി​ന്നെ​ത്തി പെ​രു​ച്ചാ​ഴി ക​ടി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് മെ​ഡി​സി​ൻ അ​ത്യാ​ഹി​ത​ത്തി​ലും പേ​വി​ഷ​ബാ​ധ വി​ഭാ​ഗ​ത്തി​ലും ചി​കി​ത്സ തേ​ടി.
പേ​വി​ഷ​ബാ​ധ​യു​ടെ ആ​ശു​പ​ത്രി​യി​ലു​ള്ള മ​രു​ന്ന് ഇ​വ​ർ​ക്ക് അ​ല​ർ​ജി​യു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നു പ​രി​ശോ​ധ​ന​യി​ൽ മ​ന​സി​ലാ​യ​തോ​ടെ പു​റ​ത്തു നി​ന്നു വാ​ങ്ങാ​ൻ കു​റി​പ്പും ന​ൽ​കി. 2000 രൂ​പ​യോ​ളം വി​ല​വ​രു​ന്ന മ​രു​ന്ന് വി​ല കൊ​ടു​ത്തു വാ​ങ്ങി മൂ​ന്നു​ത​വ​ണ കു​ത്തി​വ​യ്ക്കേ​ണ്ട​താ​യി വ​ന്നെ​ന്ന് അ​ന്പി​ളി​ക്കു​ട്ട​ൻ പ​റ​ഞ്ഞു.
ആ​ശു​പ​ത്രി പ​രി​സ​ര​ങ്ങ​ളി​ലെ ഓ​ട​ക​ളി​ൽ പെ​രു​ച്ചാ​ഴി ധാ​രാ​ള​മു​ണ്ടെ​ന്ന് രോ​ഗി​ക​ളും സ​ന്ദ​ർ​ശ​ക​രും പ​റ​യു​ന്നു.