നെ​ല്ലു​സം​ഭ​ര​ണം ഇ​ഴ​യു​ന്നു ; ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തി മ​ഴ
Wednesday, April 17, 2019 10:18 PM IST
മ​ങ്കൊ​ന്പ്: ഏ​തു​നി​മി​ഷ​വും മ​ഴ​പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടാ​യി​ട്ടും വി​ല​വെ​ടു​ത്ത നെ​ല്ല് ഒ​രാ​ഴ്ച​യാ​യി പാ​ട​ത്തു കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് കു​ട്ട​നാ​ട്ടി​ലെ ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു.

രാ​മ​ങ്ക​രി, ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​നു​ക​ളു​ടെ പ​രി​ധി​യി​ലെ ഇ​ല്ലി​മു​റി തെ​ക്കേ​ത്തൊ​ള്ളാ​യി​രം പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് നെ​ല്ലു​സം​ഭ​ര​ണം ഇ​ഴ​ഞ്ഞു​നീ​ങ്ങു​ന്ന​ത്. 1000 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് ക​ഴി​ഞ്ഞ 11നാ​ണ് വി​ള​വെ​ടു​പ്പാ​രം​ഭി​ച്ച​ത്. മൂ​ന്നു​നാ​ലു ദി​വ​സ​ത്തി​നു​ള്ളി​ൽ വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​യെ​ങ്കി​ലും ഇ​ന്ന​ലെ​യാ​ണ് ഇ​വി​ടെ നെ​ല്ലു​സം​ഭ​ര​ണം ആ​രം​ഭി​ച്ച​ത്. നെ​ല്ലെ​ടു​ക്കാ​ൻ തു​ട​ങ്ങി​യെ​ങ്കി​ലും സം​ഭ​ര​ണം ഒ​ച്ചി​ഴ​യും വേ​ഗ​ത്തി​ലാ​ണ് നീ​ങ്ങു​ന്ന​തെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ 220 ഹെ​ക്ട​റും അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം രാ​മ​ങ്ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലു​മാ​ണ്.

രാ​മ​ങ്ക​രി പ്ര​ദേ​ശ​ത്തു മാ​ത്രം 140 ലോ​ഡോ​ളം നെ​ല്ലു പാ​ട​ത്തു കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്. ഇ​വി​ടെ ര​ണ്ടു ചെ​റു​കി​ട മി​ല്ലു​ക​ൾ​ക്കാ​ണ് സം​ഭ​ര​ണ​ച്ചു​മ​ത​ല. ഇ​ന്ന​ലെ ആ​റേ​ഴ് ലോ​ഡ് നെ​ല്ലു മാ​ത്ര​മാ​ണ് സം​ഭ​രി​ക്കാ​നാ​യ​ത്. ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​ൻ പ്ര​ദേ​ശ​ത്തും ഇ​ന്ന​ലെ സം​ഭ​ര​ണം ആ​രം​ഭി​ച്ചെ​ങ്കി​ലും നാ​മ​മാ​ത്ര​മാ​യി മാ​ത്ര​മാ​ണ് സം​ഭ​ര​ണം ന​ട​ക്കു​ന്ന​ത്. ഏ​തു സ​മ​യ​ത്തും മ​ഴ​യെ​ത്താ​വു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നെ​ല്ല് പാ​ട​ത്തു കി​ട​ക്കു​ന്ന​ത് ക​ർ​ഷ​ക​രെ ആ​ശ​ങ്ക​യി​ലാ​ഴ്ത്തു​ന്നു. ഇ​ന്ന​ലെ ഉ​ച്ച​മു​ത​ൽ കു​ട്ട​നാ​ട്ടി​ൽ മൂ​ടി​ക്കെ​ട്ടി​യ അ​ന്ത​രീ​ക്ഷ​മാ​യി​രു​ന്നു. ച​ങ്ങ​നാ​ശേ​രി വ​രെ ശ​ക്ത​മാ​യ മ​ഴ അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ രാ​മ​ങ്ക​രി​യി​ല​ട​ക്കം വൈ​കു​ന്നേ​രം ചാ​റ്റ​ൽ മ​ഴ​യു​ണ്ടാ​യി. പ​ക​ൽ​സ​മ​യ​ങ്ങ​ളി​ൽ തു​റ​ന്നു​വ​യ്ക്കു​ന്ന നെ​ല്ലി​ൻ​കൂ​ന​ക​ൾ​ക്ക് ക​ർ​ഷ​ക​ർ കാ​വ​ലി​രി​ക്കു​ക​യാ​ണ്. സം​ഭ​ര​ണം വൈ​കു​ന്തോ​റും ക​ർ​ഷ​ക​രു​ടെ സാ​ന്പ​ത്തി​ക ചെ​ല​വു​ക​ൾ വ​ർ​ധി​ക്കു​ന്നു. എ​ന്നാ​ൽ ക​ടു​ത്ത ചൂ​ടി​ൽ ഉ​ണ​ങ്ങി​ക്കി​ട​ക്കു​ന്ന നെ​ല്ലി​നും ഇ​ട​നി​ല​ക്കാ​രും മി​ല്ലു​ട​മ​ക​ളും കി​ഴി​വ് ആ​വ​ശ്യ​പ്പെ​ടു​ന്ന​താ​യി ക​ർ​ഷ​ക​ർ പ​റ​യു​ന്നു.

മ​ഴ​യെ ഭ​യ​ന്ന് എ​ന്തു ന​ഷ്ടം സ​ഹി​ച്ചും നെ​ല്ലു​ന​ൽ​കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്. ഇ​ത് ചൂ​ഷ​ണം ചെ​യ്യാ​നാ​ണ് മി​ല്ലു​ട​മ​ക​ൾ ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ പ​രാ​തി. എ​ന്നാ​ൽ ഇ​വി​ടു​ത്തെ നെ​ല്ലി​ൽ ഈ​ർ​പ്പ​ത്തി​ന്‍റെ അ​ള​വു കൂ​ടു​ത​ലാ​ണെ​ന്നും നെ​ല്ല് ഉ​ണ​ക്കി​ത്ത​ര​ണ​മെ​ന്ന് ക​ർ​ഷ​ക​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ടെ​ന്നും പാ​ഡി മാ​ർ​ക്ക​റ്റിം​ഗ് ഓ​ഫീ​സ​ർ എ.​വി. സു​രേ​ഷ്കു​മാ​ർ പ​റ​ഞ്ഞു. സം​ഭ​ര​ണം ആ​രം​ഭി​ച്ച ഇ​ന്ന​ലെ 20 ലോ​ഡ് നെ​ല്ലു സം​ഭ​രി​ച്ചെ​ന്നും ഇ​ന്നു​മു​ത​ൽ സം​ഭ​ര​ണം കൂ​ടു​ത​ൽ വേ​ഗ​ത്തി​ലാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.