പോ​ൾ മാ​നേ​ജ​ർ മൊ​ബൈ​ൽ ആ​പ്പ് ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി
Wednesday, April 17, 2019 10:18 PM IST
ആ​ല​പ്പു​ഴ: വോ​ട്ടെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ധാ​ന വി​വ​ര​ങ്ങ​ൾ വ​ള​രെ വേ​ഗം മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ർ​ക്കും ജി​ല്ല തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​നും ല​ഭ്യ​മാ​ക്കു​ന്ന​തി​നും ഉ​ട​ൻ നി​ർ​ദേ​ശ​ങ്ങ​ൾ ന​ല്കാ​നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​യാ​റാ​ക്കി​യ പോ​ൾ മാ​നേ​ജ​ർ മൊ​ബൈ​ൽ ആ​പ്പി​ന്‍റെ ട്ര​യ​ൽ റ​ണ്‍ ജി​ല്ല​യി​ൽ സം​ഘ​ടി​പ്പി​ച്ചു. വോ​ട്ടെ​ടു​പ്പി​ന് ത​ലേ​ദി​വ​സം വി​ത​ര​ണ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ഉ​ദ്യോ​ഗ​സ്ഥ​സം​ഘം പു​റ​പ്പെ​ടു​ന്ന​തു മു​ത​ൽ വോ​ട്ടെ​ടു​പ്പ് അ​വ​സാ​നി​ച്ച് വോ​ട്ടിംി​ഗ്് മെ​ഷീ​നു​ക​ൾ സ്വീ​ക​ര​ണ കേ​ന്ദ്ര​ത്തി​ൽ തി​രി​ച്ചെ​ത്തി​ക്കു​ന്ന​തു​വ​രെ​യു​ള്ള 19 ചോ​ദ്യ​ങ്ങ​ളാ​ണ് ആ​പ്പി​ൽ പ്ര​ധാ​ന​മാ​യും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ആ​ൻ​ഡ്രോ​യ്ഡ് പ്ലാ​റ്റ്ഫോ​മി​ലു​ള്ള ഈ ​മൊ​ബൈ​ൽ ആ​പ് ഗൂ​ഗി​ൾ പ്ലേ​സ്റ്റോ​റി​ൽ നി​ന്നും ഡൗ​ണ്‍​ലോ​ഡ് ചെ​യ്ത് എ​ടു​ക്കാം. പ്രി​സൈ​ഡിം​ഗ് ഓ​ഫീ​സ​ർ, ഫ​സ്റ്റ് പോ​ളിം​ഗ് ഓ​ഫീ​സ​ർ, സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ എ​ന്നി​വ​രാ​ണ് പ്ര​ധാ​ന​മാ​യും ആ​പ് ഉ​പ​യോ​ഗി​ക്കേ​ണ്ട​ത്.
പോ​ളിം​ഗ് സ്റ്റേ​ഷ​നി​ലേ​ക്ക് നി​യ​മി​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ പു​റ​പ്പെ​ട്ട് തി​രി​ച്ചെ​ത്തു​ന്ന​ത് വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ ഇ​തി​ൽ രേ​ഖ​പ്പെ​ടു​ത്ത​ണം.
മൊ​ബൈ​ൽ ന​ന്പ​ർ ഉ​പ​യോ​ഗി​ച്ച് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഈ ​ആ​പ്പി​ൽ ലോ​ഗി​ൻ ചെ​യ്യാം. ഇ​തി​നാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ ഫോ​ണ്‍ ന​ന്പ​ർ ശ​രി​യാ​യി​ട്ടാ​ണ് രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​തെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണം. പോ​ളിം​ഗ് ബൂ​ത്തി​ലേ​ക്കു പു​റ​പ്പെ​ടു​ന്ന​തി​നു മു​ന്പ് ഉ​ദ്യോ​ഗ​സ്ഥ​ർ അ​വ​രു​ടെ ന​ന്പ​ർ അ​പ്ഡേ​റ്റ് ചെ​യ്യാ​നു​ള്ള സം​വി​ധാ​നം അ​താ​ത് വി​ത​ര​ണ കേ​ന്ദ്ര​ങ്ങ​ളി​ൽ ല​ഭ്യ​മാ​യി​രി​ക്കും. ഒ​ടി​പി വ​രു​ന്ന ഫോ​ണി​ൽ നി​ന്നു​ത​ന്നെ ആ​പ്ലി​ക്കേ​ഷ​ൻ ഉ​പ​യോ​ഗി​ക്ക​ണ​മെ​ന്ന് നി​ർ​ബ​ന്ധ​മി​ല്ല. പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ആ​രു​ടെ​യെ​ങ്കി​ലും ഫോ​ണി​ൽ ഈ ​ആ​പ് ഇ​ൻ​സ്റ്റാ​ൾ ചെ​യ്യാ​വു​ന്ന​താ​ണ്. ആ​പ് പ്ര​വ​ർ​ത്തി​ക്കാ​നു​ള്ള ഡാ​റ്റാ ബാ​ല​ൻ​സ് ഉ​ണ്ടെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​താ​ണ്. പോ​ളിം​ഗ് ഡ്യൂ​ട്ടി​യി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പോ​ൾ മാ​നേ​ജ​ർ ആ​പ്പി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​ന് ഇ​ന്നു രാ​വി​ലെ പ​ത്തി​നു സി​വി​ൽ സ്റ്റേ​ഷ​നി​ലെ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ എ​ആ​ർ​ഒ​മാ​രു​ടെ ജീ​വ​ന​ക്കാ​ർ​ക്കും സെ​ക്ട​ർ ഓ​ഫീ​സ​ർ​മാ​ർ​ക്കും സം​വി​ധാ​നം ഒ​രു​ക്കി​യി​ട്ടു​ണ്ട്.
പോ​ൾ മാ​നേ​ജ​ർ ആ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട ജി​ല്ല​യി​ലെ ചു​മ​ത​ല​ക​ൾ നി​യ​ന്ത്രി​ക്കു​ന്ന​ത് എ​ൻ​ഐ​സി ജി​ല്ലാ ഇ​ൻ​ഫ​ർ​മാ​റ്റി​ക് ഓ​ഫീ​സ​ർ പി. ​പാ​ർ​വ്വ​തീ​ദേ​വി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ്.