ഗൃ​ഹ​നാ​ഥ​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Wednesday, April 17, 2019 10:18 PM IST
അ​ന്പ​ല​പ്പു​ഴ: ഗൃ​ഹ​നാ​ഥ​നെ തോ​ട്ട​പ്പ​ള്ളി തൈ​ച്ചി​റ​യി​ൽ പു​റ​ക്കാ​ട് തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പു​റ​ക്കാ​ട് ആ​റാം വാ​ർ​ഡി​ൽ ക​ന്നി​ട്ട​യി​ൽ പീ​യൂ​സ് ഹെ​ന്‍റ​റി നെ​റോ​ണ (70) ആ​ണ് മ​രി​ച്ച​ത്. മ​ര​ണം ബൈ​ക്ക് ത​ട്ടി​പ​രി​ക്കേ​റ്റ് വെ​ള്ള​ത്തി​ൽ വീ​ണ​തു മൂ​ല​മെ​ന്ന് പോ​സ്റ്റു​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്.
ന​ട്ടെ​ല്ലി​ന് ഒ​ടി​വും സ്പൈ​ന​ൽ കോ​ർ​ഡി​ന് പ​രി​ക്കു​മു​ണ്ട്. ഫോ​റ​ൻ​സി​ക് പ​രി​ശോ​ധ​ന​യി​ലും ബൈ​ക്കി​ന്‍റെ ഇ​ട​തു ഹാ​ൻ​ഡി​ൽ മു​ട്ടി​യ​താ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​ന്ന​ലെ രാ​ത്രി പ​ത്തോ​ടെ നാ​ട്ടു​കാ​രാ​ണ് പീ​യൂ​സി​നെ തോ​ട്ടി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ട​ത്. ഇ​തേ സ്ഥ​ല​ത്ത് രാ​ത്രി എ​ട്ടോ ബൈ​ക്ക് മ​റി​ഞ്ഞ് പു​റ​ക്കാ​ട് എ​ണ്ണ​ക്കാ​ട്ട് കോ​ള​നി​യി​ൽ ച​ന്ദ്ര​പ്പ​ൻ (45) മ​ക​ൻ ശ​ര​ത് (18) എ​ന്നി​വ​രെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. വി​ജ​ന​മാ​യ സ്ഥ​ല​ത്ത് പ​രി​ക്കേ​റ്റു കി​ട​ന്ന ഇ​രു​വ​രെ​യും ഇ​തു​വ​ഴി വ​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​രാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. ബൈ​ക്ക് തെ​ന്നി വീ​ണ് പ​രി​ക്കേ​റ്റ​താ​ണെ​ന്നാ​ണ് ച​ന്ദ്ര​പ്പ​ൻ പോ​ലീ​സി​ൽ മൊ​ഴി ന​ൽ​കി​യ​ത്. ശ​ര​ത് തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്. നൊ​റോ​ണ​യു​ടെ മൃ​ത​ദേ​ഹം പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.
സം​സ്കാ​രം ഇ​ന്ന് 11 ന് ​പു​റ​ക്കാ​ട് ഇ​ൻ​ഫാ​ന്‍റ് ജീ​സ​സ് ച​ർ​ച്ചി​ൽ. ഭാ​ര്യ: ഡ​യാ​ന. മ​ക്ക​ൾ: വി​ൽ​സ​ണ്‍, പെ​റ്റ്സി, പാ​റ്റ്സി, ഡ​ൻ​സി​ൽ. മ​രു​മ​ക്ക​ൾ: ഓ​സ്റ്റി​ൻ, ആ​ൻ​സ​ണ്‍.