കൊ​ല​പാ​ത​ക ശ്ര​മം: പ്ര​തി പി​ടി​യി​ൽ
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: വി​ഷു ദി​വ​സം രാ​ത്രി തു​ന്പോ​ളി ഭാ​ഗ​ത്തു​ണ്ടാ​യ ക​ത്തി​ക്കു​ത്ത് കേ​സി​ലെ പ്ര​തി നോ​ർ​ത്ത് പോ​ലീ​സി​ന്‍റെ പി​ടി​യി​ൽ. സ​മീ​പ​ത്തെ വീ​ട്ടി​ലെ നാ​യ ശ​ല്യ​മു​ണ്ടാ​കു​ന്നു എ​ന്ന് ആ​രോ​പി​ച്ചാ​യി​രു​ന്നു സം​ഭ​വം.
ക​നാ​ൽ വാ​ർ​ഡി​ൽ ശി​ശു​പാ​ല​ന്‍റെ മ​ക​ൻ ഷാ​ബു​വി​നെ​യാ​ണ് പ്ര​തി കാ​ഞ്ഞി​ര​ചി​റ പു​ളി​മൂ​ട്ടി​ൽ വീ​ട്ടി​ൽ അ​രു​ൾ ലാ​ൽ കു​ത്തി​യ​ത്. വ​ടി​വാ​ൾ ഉ​പ​യോ​ഗി​ച്ച് ത​ല​യ്ക്കു​ള്ള വെ​ട്ട് ഒ​ഴി​ഞ്ഞു മാ​റി കൈ​ക്കു കൊ​ള്ളു​ക​യാ​യി​രു​ന്നു. മാ​ര​ക മു​റി​വേ​റ്റ ഷാ​ബു​വി​നെ ആ​ദ്യം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചെ​ങ്കി​ലും വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു. 35 ഓ​ളം തു​ന്ന​ൽ കൈ​ക്കു വേ​ണ്ടി​വ​ന്നു. കൊ​ല​പാ​ത​ക ശ്ര​മ​ത്തി​നു കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത നോ​ർ​ത്ത് പോ​ലീ​സ് പ്ര​തി​യെ പി​ടി​കൂ​ടി.
മു​ന്പ് ക​ഞ്ചാ​വ് ക​ച്ച​വ​ടം ന​ട​ത്തി​യ​ത് അ​ട​ക്കം ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് പി​ടി​യി​ലാ​യ അരുൾ ലാ​ൽ. നോ​ർ​ത്ത് സി​ഐ രാ​ജ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ വി​ബി​ൻ ദാ​സ്, സി​പി​ഒ ബി​നു, സി​യാ​ദ്, സ​ലിം എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 15 ദി​വ​സ​ത്തി​നു റി​മാ​ൻ​ഡ് ചെ​യ്തു.