രാ​ഹു​ലി​ന് അ​ർ​ഹി​ക്കു​ന്ന പ​രി​ഗ​ണ​ന യു​ഡി​എ​ഫ് ന​ല്കി​യി​ല്ലെ​ന്ന് സി.​ബി. ച​ന്ദ്ര​ബാ​ബു
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: ഒ​രു ദേ​ശീ​യ നേ​താ​വി​ന് കൊ​ടു​ക്കേ​ണ്ട പ​രി​ഗ​ണ​ന​യൊ​ന്നും കൊ​ടു​ക്കാ​തെ​യാ​ണ് ആ​ല​പ്പു​ഴ​യി​ൽ രാ​ഹു​ൽ ഗാ​ന്ധി​യോ​ട് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പെ​രു​മാ​റി​യ​തെ​ന്ന് എ​ൽ​ഡി​എ​ഫ് പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി സെ​ക്ര​ട്ട​റി സി.​ബി. ച​ന്ദ്ര​ബാ​ബു ആ​രോ​പി​ച്ചു. ദേ​ശീ​യ സു​ര​ക്ഷ വേ​ണ്ട നേ​താ​വി​ന് സു​ര​ക്ഷാ വ​ല​യ​ത്തി​ന് വെ​ളി​യി​ൽ കൊ​ണ്ടു​വ​ന്ന് യ​ഥാ​സ​മ​യം ഭ​ക്ഷ​ണം ന​ൽ​കാ​ൻ പോ​ലും കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ത​യാ​റാ​യി​ല്ലെ​ന്ന് സി.​ബി. ച​ന്ദ്ര​ബാ​ബു കു​റ്റ​പ്പെ​ടു​ത്തി.
ആ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫി​നെ​തി​രേ യു​ഡി​എ​ഫ് നേ​താ​ക്ക​ൾ ന​ട​ത്തു​ന്ന വ്യ​ക്തി​ഹ​ത്യ അ​വ​സാ​നി​പ്പി​ച്ചു പ​ര​സ്യ​മാ​യി മാ​പ്പു പ​റ​യാ​ൻ ത​യാ​റാ​ക​ണ​മെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും മ​ന്ത്രി​യു​മാ​യ പി. ​തി​ലോ​ത്ത​മ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.
കാ​ശ്മീ​ർ ടു ​കേ​ര​ള ഫൗ​ണ്ടേ​ഷ​ൻ എ​ന്ന സം​ഘ​ട​ന 2016ൽ ​രാ​ജ്യ​ത്തെ മി​ക​ച്ച എം​എ​ൽ​എ എ​ന്ന നി​ല​യി​ൽ ആ​രി​ഫി​ന് ന​ൽ​കി​യ അ​വാ​ർ​ഡ് സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് ന​ട​ത്തു​ന്ന പ്ര​ച​ര​ണം പ​രി​ഹാ​സ്യ​പ​ര​മാ​ണ്.
ഇ​തെ​ല്ലാം ത​ട്ടി​പ്പ് പ​രി​പാ​ടി​യാ​ണെ​ന്നാ​ണ് യു​ഡി​എ​ഫി​ന്‍റെ വാ​ദം. അ​വാ​ർ​ഡ് ന​ൽ​കി​യ കാ​ശ്മീ​ർ ടു ​കേ​ര​ള ഫൗ​ണ്ടേ​ഷ​ന്‍റെ അ​വാ​ർ​ഡ് പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി വാ​ങ്ങി ര​മേ​ശ് ചെ​ന്നി​ത്ത​ല അ​ട​ക്ക​മു​ള്ള നേ​താ​ക്ക​ൾ ത​ട്ടി​പ്പ് സം​ഘ​ത്തി​ൽ നി​ന്ന് അ​വാ​ർ​ഡ് സ്വീ​ക​രി​ച്ചു​വെ​ന്നാ​ണോ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ വാ​ദി​ക്കു​ന്ന​തെ​ന്ന് സി.​ബി. ച​ന്ദ്ര​ബാ​ബു ചോ​ദി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​ങ്ങ​ൾ സം​ബ​ന്ധി​ച്ച് മാ​ധ്യ​മ​ങ്ങ​ൾ​പു​റ​ത്തി​റ​ക്കു​ന്ന സ​ർ​വേ​ക​ൾ ത​ട്ടി​പ്പാ​ണ്. മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യു​ടെ ഇ​ട​യ്ക്കു​കൂ​ടി സ്ഥാ​പി​ത താ​ത്പ​ര്യം ക​യ​റു​ന്ന സ്ഥി​തി മാ​ധ്യ​മ​ങ്ങ​ളു​ടെ വി​ശ്വാ​സ്യ​ത​യെ സാ​ര​മാ​യി ബാ​ധി​ക്കു​മെ​ന്ന് നേ​താ​ക്ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.