കു​ഞ്ച​ൻ​ന​ന്പ്യാ​ർ പു​ര​സ്കാ​രം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, April 17, 2019 10:20 PM IST
ആ​ല​പ്പു​ഴ: സാം​സ്കാ​രി​ക വ​കു​പ്പി​നു കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ന്പ​ല​പ്പു​ഴ കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​ക​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ലെ പ്ര​മു​ഖ​രാ​യ തു​ള്ള​ൽ ക​ലാ​കാ​ര​ൻ​മാ​ർ​ക്ക് കു​ഞ്ച​ൻ ന​ന്പ്യാ​ർ പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു​തു​ട​ങ്ങി. തു​ള്ള​ൽ ക​ല​യ്ക്ക് അ​തു​ല്യ സം​ഭാ​വ​ന ന​ൽ​കി​യ 60 വ​യ​സ്സ് പൂ​ർ​ത്തീ​ക​രി​ച്ച ക​ലാ​കാ​ര·ാ​രാ​ണ് അ​പേ​ക്ഷി​ക്കേ​ണ്ട​ത്. വെ​ള്ള​ക്ക​ട​ലാ​സി​ൽ ത​യാ​റാ​ക്കി​യ അ​പേ​ക്ഷ​യോ​ടൊ​പ്പം അ​വ​ത​രി​പ്പി​ച്ച പ​രി​പാ​ടി​ക​ൾ സം​ബ​ന്ധി​ച്ച നോ​ട്ടീ​സു​ക​ൾ, പ്രാ​യം തെ​ളി​യി​ക്കു​ന്ന​തി​നു​ള്ള രേ​ഖ, ല​ഭി​ച്ചി​ട്ടു​ള്ള പു​ര​സ്കാ​ര​ങ്ങ​ൾ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ചി​രി​ക്ക​ണം. അ​പേ​ക്ഷ 30 നു ​മു​ന്പ് സെ​ക്ര​ട്ട​റി കു​ഞ്ച​ൻ ന​ന്പ്യാ​ർ സ്മാ​ര​കം അ​ന്പ​ല​പ്പു​ഴ- 688561 എ​ന്ന വി​ലാ​സ​ത്തി​ൽ ല​ഭി​ക്ക​ണം. ഫോ​ണ്‍: 9846270186.