പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശു​കി​ട​ന്ന പാ​ട​ശേ​ഖ​ര​ത്തി​ൽ നൂ​റു​മേ​നി വി​ള​വെ​ടു​പ്പ്
Wednesday, April 17, 2019 10:21 PM IST
എ​ട​ത്വ: പ​തി​റ്റാ​ണ്ടു​ക​ളാ​യി ത​രി​ശു​നി​ല​മാ​യി കി​ട​ന്ന എ​ട​ത്വ മാ​ങ്കു​ഴി വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ൽ കൃഷി​യി​റ​ക്കി നൂ​റു​മേ​നി വി​ള​വെ​ടു​ത്തു.
എ​ട​ത്വ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ആ​നി ഈ​പ്പ​ന്‍റേ​യും കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രു​ടേ​യും പൊ​തു​പ്ര​വ​ർ​ത്ത​ക​രു​ടേ​യും ശ്ര​മ​ഫ​ല​മാ​യി ഒ​രു​പ​റ്റം ക​ർ​ഷ​ക​രു​പ്ര​യ​ത്ന​മാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ത​രി​ശു​കി​ട​ന്ന പാ​ട​ത്ത് ന​ല്ല വി​ള​വെ​ടു​പ്പി​ന് കാ​ര​ണ​മാ​യ​ത്.
ത​രി​ശു​നി​ലം കൃ​ഷി യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​സി​ഡ​ന്‍റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക​രു​മാ​യി നി​ര​വ​ധി ത​വ​ണ ച​ർ​ച്ച ന​ട​ത്തി കൃ​ഷി​യി​റ​ക്കാ​ൻ ക​ർ​ഷ​ക​ർ സ​ന്ന​ദ്ധ​ത പ്ര​ക​ടി​പ്പി​ച്ച​തോ​ടെ പ്ര​ള​യ​ശേ​ഷം പാ​ട​ത്തെ ക​ട​ക​ലും പോ​ള​യും വാ​രി​മാ​റ്റി. ദി​വ​സ​ങ്ങ​ൾ നീ​ണ്ടു നി​ന്ന ശ്ര​മ​ഫ​ല​മാ​യാ​ണ് പാ​ടം കൃ​ഷി​യോ​ഗ്യ​മാ​ക്കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ള​വെ​ടു​പ്പ് പൂ​ർ​ത്തി​യാ​ക്കി​യ​ത്. ഉ​മ നെ​ല്ല് വി​ത്താ​യി​രു​ന്നു കൃ​ഷി ഇ​റ​ക്കി​യ​ത്. ത​രി​ശു​നി​ല​ത്തി​ൽ നി​ന്ന് ഇ​ര​ട്ടി വി​ള​വ് ല​ഭി​ച്ച​തി​ന്‍റെ ആ​വേ​ശ​ത്തി​ലാ​ണ് ക​ർ​ഷ​ക​ർ.
മ​ങ്കു​ഴി വ​ട​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ നേ​ട്ട​ത്തി​ൽ പ്ര​ചോ​ദ​നം ഉ​ൾ​കൊ​ണ്ട് ത​രി​ശാ​യി കി​ട​ക്കു​ന്ന മ​ങ്കു​ഴി തെ​ക്ക് പാ​ട​ത്ത് കൃഷി​യി​റ​ക്കാ​നു​ള്ള ആ​ലോ​ച​ന​യി​ലാ​ണ് ക​ർ​ഷ​ക​ർ.