വ​നി​ത​ക​ളെ അ​ണി​നി​ര​ത്തി വ​നി​താ മു​ന്നേ​റ്റ റാ​ലി
Thursday, April 18, 2019 11:24 PM IST
കാ​യം​കു​ളം: ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​ത​ക​ൾ അ​ണി​നി​ര​ത്തി ഇ​ട​തു​പ​ക്ഷ വ​നി​താ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വ​നി​താ മു​ന്നേ​റ്റ​റാ​ലി. ആ​ല​പ്പു​ഴ ലോ​ക്സ​ഭാ മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം ആ​രി​ഫി​ന്‍റെ പ്ര​ച​ര​ണാ​ർ​ത്ഥ​മാ​ണ് റാ​ലി സം​ഘ​ടി​പ്പി​ച്ച​ത്.
മ​ണ്ഡ​ല​ത്തി​ന്‍റെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് വ​നി​ത​ക​ൾ കേ​ര​ളീ​യ വ​സ്ത്രം ധ​രി​ച്ച് റാ​ലി​യി​ൽ അ​ണി​നി​ര​ന്നു. ആ​രി​ഫി​ന്‍റെ ചി​ത്ര​ത്തോ​ടു കൂ​ടി​യ പ്ല ​കാ​ർ​ഡു​ക​ളും, ചു​വ​ന്ന ബ​ലൂ​ണും റാ​ലി​യി​ൽ നി​റ​ഞ്ഞു നി​ന്നു. ജി​ഡി​എം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ നി​ന്നും ആ​രം​ഭി​ച്ച റാ​ലി ടൗ​ണ്‍ ചു​റ്റി കെ ​പി റോ​ഡി​ലെ ധ​ന്യാ ഗ്രൗ​ണ്ടി​ൽ സ​മാ​പി​ച്ചു. യു. ​പ്ര​തി​ഭ എം​എ​ൽ​എ, ആ​ർ. ഗി​രി​ജ, മ​ഹി​ളാ​മ​ണി, പി. ​ശ​ശി​ക​ല, ആ​റ്റ​കു​ഞ്ഞ്, ഷാ​മി​ലാ അ​നി​മോ​ൻ, ഷ​ജി​ന ഷ​ഹീ​ർ, എ.​ശോ​ഭ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.