എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രും; വി​ശ്വാ​സം സം​ര​ക്ഷി​ക്കു​മെ​ന്നു പീ​യൂ​ഷ് ഗോ​യ​ൽ
Thursday, April 18, 2019 11:24 PM IST
കാ​യം​കു​ളം: കേ​ന്ദ്ര​ത്തി​ൽ വീ​ണ്ടും ബി​ജെ​പി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ എ​ൻ​ഡി​എ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ വ​രു​മെ​ന്നും അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ വി​ശ്വാ​സ​ങ്ങ​ളെ​യും ആ​ചാ​ര​ങ്ങ​ളെ​യും ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യി സം​ര​ക്ഷി​ക്കു​മെ​ന്നും കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി പീ​യൂ​ഷ് ഗോ​യ​ൽ.
ആ​ല​പ്പു​ഴ ലോക്സഭാ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍റെ തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം കാ​യം​കു​ള​ത്ത് പാ​ർ​ക്ക് മൈ​താ​നി​യി​ൽ സം​സാ​രി​യ്ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഈ ​തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​യു​ന്പോ​ൾ സി​പി​എം ബം​ഗാ​ളി​ലെ​യും തൃ​പു​ര​യി​ലെ​യും പോ​ലെ ത​ക​ർ​ന്ന​ടി​യും. കേ​ര​ള​ത്തി​ൽ കോ​ണ്‍​ഗ്ര​സും സി​പി​എ​മ്മും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. കെ.​എ.​വെ​ങ്കി​ടേ​ശ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ. ​സ​ത്യ​കു​മാ​ർ, ജ​യ​സൂ​ര്യ, കൊ​ട്ടാ​രം സ​ത്യ​ദേ​വ്, ബി.​ഗോ​പാ​ല​കൃ​ഷ്ണ​ൻ, കെ.​സോ​മ​ൻ, ഡി.​അ​ശ്വി​നി ദേ​വ്, പാ​ല​മു​റ്റ​ത്തു വി​ജ​യ​കു​മാ​ർ, മ​ഠ​ത്തി​ൽ ബി​ജു, പാ​റ​യി​ൽ രാ​ധാ​കൃ​ഷ്ണ​ൻ, രാ​ജേ​ഷ് ഉ​ണ്ണി​ച്ചേ​ത്ത്, സ​തീ​ശ​ൻ, ര​മേ​ശ് കൊ​ച്ചു​മു​റി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.