ബൈ​ക്ക് മോ​ഷ്ടാ​വ് അ​റ​സ്റ്റി​ൽ
Thursday, April 18, 2019 11:24 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന​ത്തു​ട​നീ​ളം ബൈ​ക്ക് മോ​ഷ​ണം ന​ട​ത്തി​വ​ന്നി​രു​ന്ന​യാ​ൾ അ​റ​സ്റ്റി​ൽ. പ​ത്ത​നം​തി​ട്ട ക​ട​പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17-ാം വാ​ർ​ഡി​ൽ, ക​ട​പ്ര ജം​ഗ്ഷ​നു സ​മീ​പം മ​ഠ​ത്തി​ൽ വീ​ട്ടി​ൽ സാ​ജ​നാ (30) ണ് ​അ​റ​സ്റ്റി​ലാ​യ​ത്. ജ​ന​റ​ൽ ആ​ശു​പ​ത്രി ജം​ഗ്ഷ​നു സ​മീ​പം ക​ഴി​ഞ്ഞ​ദി​വ​സം ബൈ​ക്ക് മോ​ഷ്ടി​ച്ച കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി​വ​ര​വെ​യാ​ണ് ഇ​യാ​ളെ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.
നി​ര​ണം സ്വ​ദേ​ശി​യാ​യ ഇ​യാ​ൾ നി​ര​വ​ധി ത​വ​ണ ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് അ​റ​സ്റ്റി​ലാ​യി​ട്ടു​ള്ള​യാ​ളാ​ണ്. ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ത​ന്നെ മൂ​ന്നു കേ​സു​ക​ൾ ഇ​യാ​ളു​ടെ പേ​രി​ൽ നി​ല​വി​ലു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്നും ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ നി​ന്നും ഫെ​ബ്രു​വ​രി മാ​സം മോ​ഷ​ണം പോ​യ ബൈ​ക്ക് ഇ​യാ​ളാ​ണ് മോ​ഷ്ടി​ച്ച​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ അ​റി​വാ​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. കൂ​ടാ​തെ ഇ​യാ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ന​വം​ബ​ർ മാ​സം മൂ​വാ​റ്റു​പു​ഴ കെഎസ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തു​നി​ന്നും മോ​ഷ്ടി​ച്ച ബൈ​ക്കും സൗ​ത്ത് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കാ​യം​കു​ളം, ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ ഇ​യാ​ൾ​ക്കെ​തി​രേ വാ​റ​ണ്ട് നി​ല​വി​ലു​ണ്ട്. തൃ​ശൂ​ർ, പ​ത്ത​നം​തി​ട്ട, പാ​ല​ക്കാ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ൽ ബൈ​ക്ക് മോ​ഷ​ണ​ത്തി​ന് കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ആ​ല​പ്പു​ഴ സൗ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ.​എ​സ്. അ​രു​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ എ​സ്ഐ ദ്വി​ജേ​ഷ്. എ​എ​സ്ഐ കോ​ശി, മോ​ഹ​ൻ​കു​മാ​ർ, ക​ന​ക​രാ​ജ്, സാ​നു, സി​പ​ഒ​മാ​രാ​യ റോ​ബി​ൻ​സ​ണ്‍, സു​ഭാ​ഷ്, അ​രു​ണ്‍, പ്ര​വീ​ഷ് , സി​ദ്ദി​ഖ് എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കൂ​ടു​ത​ൽ ബൈ​ക്കു​ക​ൾ മോ​ഷ്ടി​ച്ചി​ട്ടു​ണ്ടോ എ​ന്ന് അ​ന്വേ​ഷി​ച്ചു വ​രി​ക​യാ​ണെ​ന്ന് സൗ​ത്ത് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ അ​റി​യി​ച്ചു.