ത​ങ്കി​ പ​ള്ളി​യി​ൽ തി​രു​സ്വ​രൂ​പം വ​ണ​ങ്ങാ​ൻ വിശ്വാസികളുടെ ​പ്ര​വാ​ഹം
Thursday, April 18, 2019 11:25 PM IST
ചേ​ർ​ത്ത​ല: ത​ങ്കി​ പ​ള്ളി​യി​ൽ ദു​ഃഖ​വെ​ള്ളി ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ വി​ശ്വാ​സി​ക​ളു​ടെ വ​ൻ​തി​ര​ക്ക്. മ​ന​വ​മൈ​ത്രി ദീ​പ​ത്തി​ന്‍റെ പ്ര​ശോ​ഭ​യി​ൽ തി​രു​സ്വ​രൂ​പം ദ​ർ​ശ​ന​ത്തി​നാ​യി മു​ല്ല​പൂ പ​ന്ത​ലി​ൽ കി​ട​ത്തി. തി​രു​സ്വ​രൂ​പം വ​ണ​ങ്ങാ​നാ​യി വി​ശ്വാ​സി​ക​ളു​ടെ നി​ല​യ്ക്കാ​ത്ത പ്ര​വാ​ഹം തു​ട​രു​ക​യാ​ണ്.
ഇ​ന്ന​ലെ രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണു തി​രു​സ്വ​രൂ​പം പൊ​തു വ​ണ​ക്ക​ത്തി​നാ​യി പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ മു​ല്ല​പൂ പ​ന്ത​ലി​ൽ എ​ത്തി​ച്ച​ത്. ഇ​തി​നു മു​ന്നോ​ടി​യാ​യി ന​ട​ന്ന പ്രാ​ർ​ഥ​ന​യ്ക്ക് കൊ​ച്ചി രൂ​പ​ത ബി​ഷ​പ് ഡോ. ​ജോ​സ​ഫ് ക​രി​യി​ൽ മു​ഖ്യ കാ​ർ​മി​ക​നാ​യി. വി​കാ​രി ഫാ. ​തോ​മ​സ് പ​ന​ക്ക​ൽ നേ​തൃ​ത്വം ന​ൽ​കി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് തി​രു​വ​ത്താ​ഴ പൂ​ജ​യ്ക്കും കാ​ൽ​ക​ഴു​ക​ൾ ശു​ശ്രൂ​ഷ​യ്ക്കും ശേ​ഷം ഏ​ഴി​നു ജി​ല്ലാ പോ​ലീസ് മേ​ധാ​വി കെ.​എം. ടോ​മി ആ​ദ്യ ദീ​പം തെ​ളി​ച്ച​തോ​ടെ സ്നേ​ഹ​ദീ​പ​ക്കാ​ഴ്ച്ച ആ​രം​ഭി​ച്ചു. രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​ണ് ദേ​വാ​ല​യത്തി​ന​ക​ത്ത് പ്ര​ത്യേ​ക പേ​ട​ക​ത്തി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന ക​ർ​ത്താ​വി​ന്‍റെ അ​ത്ഭു​ത പീ​ഡാ​നു​ഭ​വ തി​രു​സ്വ​രൂ​പം പ​ന്ത​ലി​ലേ​ക്ക് എ​ത്തി​ച്ച​ത്. ദ​ർ​ശ​ന​ത്തി​നാ​യി കാ​ത്ത് നി​ന്ന ഭ​ക്ത സ​ഹ​സ്ര​ങ്ങ​ൾ തി​രു​സ്വ​രു​പം ചും​ബ​നം ആ​രം​ഭി​ച്ചു.
ഒ​രേ സ​മ​യം നാ​ലു​പേ​ർ​ക്ക് വീ​തം തി​രു​സ്വ​രു​പം ചും​ബി​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യ​മാ​ണ് ഒ​രു​ക്കി​രി​ക്കു​ന്ന​ത്. പു​ല​ർ​ച്ചെ​വ​രെ ധ്യാ​നാ​ത്മ​ക​മാ​യ കു​രി​ശി​ന്‍റെ വ​ഴി​യും ന​ട​ന്നു. രാ​വി​ലെ പ​ത്തി​ന് ക​ല്ല​റ​ജ​പം, പു​ത്ത​ൻ പാ​ന​പാ​രാ​യ​ണം, 2.30 ന് ​വ​ച​ന ശു​ശ്രൂ​ഷ, കു​രി​ശ് വ​ന്ദ​നം, പീ​ഡാ​നു​ഭ​വ പ്ര​സം​ഗം വൈ​കു​ന്നേ​രം അ​ഞ്ചി​നു ഭ​ക്തി സാ​ന്ദ്ര​മാ​യ ന​ഗ​രി കാ​ണി​ക്ക​ൽ, പ്ര​ഭ​ക്ഷി​ണം രാ​ത്രി പ​ന്ത്ര​ണ്ടി​നു ക​ബ​റ​ട​ക്കം എ​ന്നി​വ ന​ട​ക്കും. അ​ന്യ​ദേ​ശ​ങ്ങ​ളി​ൽ നി​ന്ന് വ​രു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് തി​രു​സ്വ​രു​പം ചും​ബി​ച്ച് മ​ട​ങ്ങാ​ൻ വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ വി​വി​ധ വ​കു​പ്പു​ക​ളു​ടെ സേ​വ​നം ല​ഭ്യ​മാ​ണ്. ഗ​താ​ഗ​ത​ത്തി​നാ​യി വ​ണ്‍​വേ സ​ന്പ്ര​ദാ​യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെഎസ്ആ​ർ​ടി​സി സ്പെഷ​ൽ സ​ർ​വീ​സും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ദേ​ശീ​യ പാ​ത​യി​ൽ ത​ങ്കി​ക്ക​വ​ല​യി​ൽ ഫാ​സ്റ്റ്, സൂ​പ്പ​ർ​ഫാ​സ്റ്റ് ബ​സു​ക​ൾ​ക്ക് സ്റ്റോ​പ്പ് അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ ഡി​എം​ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ വി​ദ​ഗ്ധ സം​ഘ​ത്തെ​യും ആം​ബു​ല​ൻ​സ് സ​ർ​വീ​സും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.