പ​ര​സ്യ​പ്ര​ചാ​ര​ണ​ത്തി​ന് ഇ​ന്ന് തി​ര​ശീ​ല വീ​ഴും
Saturday, April 20, 2019 10:26 PM IST
ആ​ല​പ്പു​ഴ: സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണ​ങ്ങ​ൾ​ക്ക് ഇ​ന്ന് തി​ര​ശീ​ല വീ​ഴും. അ​തി​നു മു​ന്നേ പ​ര​മാ​വ​ധി വോ​ട്ടു​ക​ൾ ത​ങ്ങ​ൾ​ക്ക​നു​കൂ​ല​മാ​ക്കാ​നു​ള്ള ത​ത്ര​പ്പാ​ടി​ലാ​ണ് സ്ഥാ​നാ​ർ​ഥി​ക​ളെ​ല്ലാ​വ​രും. പ​ര്യ​ട​ന​ങ്ങ​ളും റോ​ഡ്ഷോ​ക​ളു​മാ​യി അ​വ​സാ​ന ദി​ന​ത്തി​ലും സ​ജീ​വ​മാ​കാ​നാ​ണ് ഇ​വ​രു​ടെ പ​രി​പാ​ടി. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യു​ടേ​ത് സ​ക്ക​റി​യാ ബ​സാ​റി​ൽ ന​ട​ക്കു​ന്പോ​ൾ യുഡിഎഫ് സ്ഥാനാർഥിയുടേത് ആലപ്പുഴ നഗരസഭയിലെ വട്ടപ്പള്ളിയി ലാണ്. മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ​ര​സ്യ​പ്ര​ചാ​ര​ണ കൊ​ട്ടി​ക്ക​ലാ​ശം ചെ​ങ്ങ​ന്നൂ​രി​ലാ​ണ് ന​ട​ക്കു​ന്ന​ത്. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി​യു​ടേ​ത് എ​വി​ജെ ജം​ഗ്ഷ​നി​ലു​മാ​ണ്.

ആ​ല​പ്പു​ഴ​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫ് ഇ​ന്നു രാ​വി​ലെ എ​ട്ടി​ന് വ​യ​ലാ​റി​ലെ ര​ക്ത​സാ​ക്ഷി മ​ണ്ഡ​പ​ത്തി​ൽ നി​ന്നാ​ണ് പ്ര​ചാ​ര​ണം ആ​രം​ഭി​ക്കു​ക. തു​ട​ർ​ന്ന് നാ​ഗം​കു​ള​ങ്ങ​ര, പൊ​ന്നാം​വെ​ളി, തു​റ​വൂ​ർ, കു​ത്തി​യ​തോ​ട്, ച​മ്മ​നാ​ട്, ച​ന്തി​രൂ​ർ, അ​രൂ​ർ, അ​രൂ​ക്കു​റ്റി, വ​ടു​ത​ല, തൃ​ച്ചാ​റ്റു​കു​ളം, ത​ളി​യാ​പ​റ​ന്പ്, പൂ​ച്ചാ​ക്ക​ൽ, മ​ണ​പ്പു​റം, മാ​ക്കേ​ക്ക​വ​ല, ഒ​റ്റ​പ്പു​ന്ന, തി​രു​നെ​ല്ലൂ​ർ, വാ​ര​നാ​ട്, ത​ണ്ണീ​ർ​മു​ക്കം, മു​ട്ട​ത്തി​പ്പ​റ​ന്പ്, മു​ഹ​മ്മ, മ​ണ്ണ​ഞ്ചേ​രി, ആ​ര്യാ​ട്, കൈ​ചൂ​ണ്ടി, ആ​ശ്ര​മം ജം​ഗ്ഷ​ൻ, ചാ​ത്ത​നാ​ട്, തോ​ണ്ട​ൻ​കു​ള​ങ്ങ​ര, മു​ല്ല​യ്ക്ക​ൽ, ച​ന്ദ​ന​ക്കാ​വ്, ക​ള​ർ​കോ​ട്, പ​ന​യ​ക്കു​ള​ങ്ങ​ര, അ​റ​വു​കാ​ട്, പു​ന്ന​പ്ര, ഇ​ര​ട്ട​ക്കു​ള​ങ്ങ​ര, കാ​ക്കാ​ഴം, വ​ള​ഞ്ഞ​വ​ഴി, മാ​ക്കി​യി​ൽ, തി​രു​വാ​ന്പാ​ടി, ജ​ന​റ​ൽ ആ​ശു​പ​ത്രി ജ്ം​ഗ്ഷ​ൻ, ഇ​എം​എ​സ് സ്റ്റേ​ഡി​യം വ​ഴി ആലപ്പുഴ നഗരസഭാ പരിധിയിലെ വട്ടപ്പള്ളിയിൽ വൈ​കു​ന്നേ​രം നാ​ല​ര​യോ​ടെ പ​ര്യ​ട​നം സ​മാ​പി​ക്കും. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ ഇ​ന്ന​ലെ അ​രൂ​ർ, ചേ​ർ​ത്ത​ല മേ​ഖ​ല​യി​ലാ​യി​രു​ന്നു. ഇ​ന്ന് സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ് ഷോ​യു​മു​ണ്ടാ​കും.

തെ​ര​ഞ്ഞെ​ടു​പ്പു പ​ര്യ​ട​ന​ത്തി​ന്‍റെ കൊ​ട്ടി​ക്ക​ലാ​ശം ഇ​ന്നു സ​ക്ക​റി​യ ബ​സാ​ർ ജം​ഗ്ഷ​നി​ലാ​ണ്. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ഡോ. ​കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​ൻ ഇ​ന്ന​ലെ രാ​വി​ലെ അ​രൂ​ർ മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു.

ഉ​ച്ച​യ്ക്കു ശേ​ഷം ബി​ജെ​പി ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മി​ത്ഷാ പ​ങ്കെ​ടു​ക്കു​മെ​ന്ന​റി​യി​ച്ചി​രു​ന്ന പു​ന്ന​പ്ര​യി​ലെ വേ​ദി​യി​ലേ​ക്കെ​ത്തി. പ​ത്ത​നം​തി​ട്ട​യി​ൽ നി​ന്നും കാ​ലാ​വ​സ്ഥ പ്ര​ശ്നം മൂ​ലം അ​മി​ത്ഷാ​യ്ക്ക് ആ​ല​പ്പു​ഴ​യി​ലേ​ക്ക് എ​ത്താ​നാ​യി​ല്ലെ​ങ്കി​ലും ച​ട​ങ്ങി​ൽ ദേ​ശീ​യ സെ​ക്ര​ട്ട​റി വൈ. ​സ​ത്യ​കു​മാ​ർ പ​ങ്കെ​ടു​ത്തു.

ഇ​ന്നു​രാ​വി​ലെ സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ്ഷോ രാ​വി​ലെ എ​ട്ടി​ന് ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ നി​ന്നും ആ​രം​ഭി​ച്ച് 12ന് ​അ​ന്പ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ സ​മാ​പി​ക്കും. ഉ​ച്ച​യ്ക്കു ശേ​ഷം 1.30ന് ​അ​രൂ​രി​ൽ നി​ന്നും ആ​രം​ഭി​ക്കു​ന്ന റോ​ഡ് ഷോ ​വൈ​കു​ന്നേ​രം 4.30ന് ​ആ​ല​പ്പു​ഴ മു​ല്ല​യ്ക്ക​ൽ എ​വി​ജെ ജം​ഗ്ഷ​നി​ൽ കൊ​ട്ടി​ക്ക​ലാ​ശ​ത്തോ​ടെ​യും സ​മാ​പി​ക്കും.

മാ​വേ​ലി​ക്ക​ര പാ​ർ​ല​മെ​ന്‍റ് മ​ണ്ഡ​ലം യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ്് ഇ​ന്ന​ലെ കൊ​ട്ടാ​ര​ക്ക​ര​യി​ലും കു​ന്ന​ത്തൂ​രി​ലു​മാ​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് പ​ര​സ്യ പ്ര​ച​ര​ണ​ത്തി​ന്‍റെ സ​മാ​പ​ന ദി​വ​സ​മാ​യ ഇ​ന്ന് സ്ഥാ​നാ​ർ​ഥി​യു​ടെ റോ​ഡ്ഷോ എ​ല്ലാ നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളും സ​ന്ദ​ർ​ശി​ക്കും. തു​ട​ർ​ന്ന് വൈ​കു​ന്നേ​രം ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ക്കു​ന്ന കൊ​ട്ടി​ക്ക​ലാ​ശ​ത്തി​ൽ പ​ങ്കെ​ടു​ത്ത് പ​ര​സ്യ പ്ര​ച​ര​ണം അ​വ​സാ​നി​പ്പി​ക്കും. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി ത​ഴ​വ സ​ഹ​ദേ​വ​നും ഇ​ന്ന് കൊ​ട്ടാ​ര​ക്ക​ര മ​ണ്ഡ​ല​ത്തി​ലാ​യി​രു​ന്നു. ഇ​ന്ന് കു​ട്ട​നാ​ട്ടി​ലെ​ത്തും. ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ ചെ​ങ്ങ​ന്നൂ​രി​ലേ​ക്കെ​ത്തും.

ഇ​വി​ടെ​യാ​യി​രി​ക്കും മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ എ​ൻ​ഡി​എ​യു​ടെ കൊ​ട്ടി​ക്ക​ലാ​ശം. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ചി​റ്റ​യം ഗോ​പ​കു​മാ​റി​ന് ഇ​ന്നു രാ​വി​ലെ കു​ട്ട​നാ​ട്ടി​ൽ നി​ന്നും റോ​ഡ്ഷോ​യോ​ടെ​യാ​ണ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ. വൈ​കു​ന്നേ​രം ചെ​ങ്ങ​ന്നൂ​രി​ലാ​യി​രി​ക്കും ക​ലാ​ശം.
ഇ​ന്ന​ലെ പ​ത്ത​നാ​പു​ര​ത്തും മാ​വേ​ലി​ക്ക​ര​യി​ലു​മാ​യി​രു​ന്നു പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ൾ.