ഇ​ല​ക്‌ഷ​ൻ ഡ്യൂ​ട്ടി​ക്ക് ഡ്രൈ​വ​ർ​മാ​രെ​ത്തി​യി​ല്ല, അ​റ​സ്റ്റുചെ​യ്ത് ഹാ​ജ​രാ​ക്കി
Saturday, April 20, 2019 10:26 PM IST
ചെ​ങ്ങ​ന്നൂ​ർ: ഇ​ല​ക്‌ഷ​ൻ ഡ്യൂ​ട്ടി​ക്ക് നി​യോ​ഗി​ക്ക​പ്പെ​ട്ട ഡ്രൈ​വ​ർ​മാ​ർ എ​ത്തി​യി​ല്ല. പോ​ലീ​സെ​ത്തി അ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ഹാ​ജ​രാ​ക്കി. 16 സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളാ​യി​രു​ന്നു ത​ഹ​സി​ൽ​ദാ​ർ ചെ​ങ്ങ​ന്നൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പു ജോ​ലി​ക്കാ​യി നി​യോ​ഗി​ച്ചി​രു​ന്ന​ത്.
അ​തി​ൽ നാ​ലു ഡ്രൈ​വ​ർ​മാ​രാ​ണ് വാ​ഹ​ന​ങ്ങ​ളു​മാ​യി ജോ​ലി​ക്കെ​ത്താ​തി​രു​ന്ന​ത്.
പോ​ലീ​സും മോ​ട്ടോ​ർ വാ​ഹ​ന ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഇ​വ​രെ അ​റ​സ്റ്റ് ചെ​യ്ത് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​ക്കു​ക​യാ​യി​രു​ന്നു.
ക​ഴി​ഞ്ഞ ചെ​ങ്ങ​ന്നൂ​ർ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി രാ​വും പ​ക​ലും ഓ​ടി​യ 25 ൽ ​പ​രം ടാ​ക്സി​ക​ൾ​ക്ക് ഡ്രൈ​വ​റു​ടെ ശ​ന്പ​ളം ഒ​രു വ​ർ​ഷ​മാ​യി​ട്ടും ന​ൽ​കി​യി​ല്ല.
ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യാ​ത്ര​യ്ക്കും തെ​ര​ഞ്ഞെ​ടു​പ്പ് സാ​മ​ഗ്രി​ക​ൾ പോ​ളിം​ഗ് സ്റ്റേ​ഷ​നി​ൽ എ​ത്തി​ക്കാ​നും വേ​ണ്ടി​യാ​ണ് ടാ​ക്സി​ക​ൾ ഉ​പ​യോ​ഗി​ച്ച​ത്. ഈ ​തു​ക ല​ഭി​ക്കാ​ത്ത​തി​നാ​ലാ​ണ് ഡ്യൂ​ട്ടി​ക്ക് ഹാ​ജ​രാ​കാ​ഞ്ഞ​തെ​ന്ന് ഡ്രൈ​വ​ർ​മാ​ർ പ​റ​ഞ്ഞു.