രാ​ജ്യ​സ്നേ​ഹംകൊ​ണ്ടാ​ണു ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് ടോം ​വ​ട​ക്ക​ൻ
Saturday, April 20, 2019 10:26 PM IST
അ​ന്പ​ല​പ്പു​ഴ: രാ​ജ്യ​സ്നേ​ഹം കൊ​ണ്ടാ​ണ് താ​ൻ ബി​ജെ​പി​യി​ൽ ചേ​ർ​ന്ന​തെ​ന്ന് ടോം ​വ​ട​ക്ക​ൻ. പു​ന്ന​പ്ര ക​പ്പ​ക്ക​ട​യി​ൽ ന​ട​ന്ന എ​ൻ​ഡി​എ പൊ​തു​യോ​ഗ​ത്തി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 30 വ​ർ​ഷ​മാ​ണ് കോ​ണ്‍​ഗ്ര​സി​നോ​ടു ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ച​ത്.
അ​ഴി​മ​തി​ര​ഹി​ത ഭ​ര​ണം കാ​ഴ്ച​വ​യ്ക്കാ​ൻ കോ​ണ്‍​ഗ്ര​സി​നാ​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. രാ​ഹു​ൽ​ഗാ​ന്ധി​ക്ക് ധൈ​ര്യ​മി​ല്ലാ​ത്ത​തി​നാ​ലാ​ണ് വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​നെ​ത്തി​യ​ത്.
ക​മ്യൂ​ണി​സ​ത്തി​ന്‍റെ അ​ന്ത്യ​കൂ​ദാ​ശ​യാ​യി​രി​ക്കും ഈ ​തെ​ര​ഞ്ഞെ​ടു​പ്പെ​ന്ന് ച​ട​ങ്ങി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ക​ർ​ഷ​ക​മോ​ർ​ച്ച സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ജ​യ​സൂ​ര്യ​ൻ പ​റ​ഞ്ഞു. ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് അ​മി​ത് ഷാ​യു​ടെ പ്ര​സം​ഗം കേ​ൾ​ക്കാ​ൻ വ​ള​രെ നേ​ര​ത്തെ ത​ന്നെ പ്ര​വ​ർ​ത്ത​ക​ർ സ​മ്മേ​ള​ന വേ​ദി​യി​ൽ ത​ടി​ച്ചു​കൂ​ടി​യി​രു​ന്നു. പ​ത്ത​നം​തി​ട്ട​യി​ലെ പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ മൂ​ലം അ​മി​ത് ഷാ ​എ​ത്തി​ല്ലെ​ന്ന​റി​ഞ്ഞ് പ്ര​വ​ർ​ത്ത​ക​ർ നി​രാ​ശ​രാ​യാ​ണ് മ​ട​ങ്ങി​യ​ത്.
അ​ഖി​ലേ​ന്ത്യ സെ​ക്ര​ട്ട​റി വൈ. ​സ​ത്യ​കു​മാ​ർ, പി.​കെ. കൃ​ഷ്ണ​ദാ​സ്, ടോം ​വ​ട​ക്ക​ൻ, ഭാ​സ്ക​ര പി​ള്ള, കെ.​കെ. പൊ​ന്ന​പ്പ​ൻ, പി.​വി. മോ​ഹ​ന​ൻ, കെ. ​സോ​മ​ൻ, ദി​വാ​ക​ര പ​ണി​ക്ക​ർ, അ​ശ്വ​നീ ദേ​വ്, വി.​ജ​യ​ദേ​വ്, സു​മം​ഗ​ലി മോ​ഹ​ന​ൻ, കെ.​ഡി. രാ​മ​കൃ​ഷ്ണ​ൻ, കെ.​ജി. രാ​ജ് മോ​ഹ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.