വ​ർ​ധി​ച്ചു​വ​രു​ന്ന വ​ർ​ഗീ​യവി​പ​ത്തി​നെ​തി​രേ കേ​ര​ളജ​ന​ത വി​ധി​യെ​ഴു​ത​ണ​മെ​ന്നു ഗൗ​രി​യ​മ്മ
Saturday, April 20, 2019 10:26 PM IST
ആ​ല​പ്പു​ഴ: ഇ​ന്ത്യ​ൻ ദേ​ശീ​യ​ത​യെ ഗ്ര​സി​ച്ചി​രി​ക്കു​ന്ന വ​ർ​ഗീ​യ ഫാ​സി​സ​ത്തി​നെ​തി​രേ പു​രോ​ഗ​മ​ന കേ​ര​ളം ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് കെ.​ആ​ർ. ഗൗ​രി​യ​മ്മ പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു. വ​ർ​ഗീ​യ ഭീ​ഷ​ണി ന്യൂ​ന​പ​ക്ഷ​ത്തി​നു മാ​ത്ര​മ​ല്ല ഭൂ​രി​പ​ക്ഷ​ത്തി​നും ദൂ​ര​വ്യാ​പ​ക​മാ​യ പ്ര​ത്യാ​ഘാ​തം സൃ​ഷ്ടി​ക്കും. കേ​ര​ള​ത്തി​ലും വ​ർ​ഗീ​യ​ത​യു​ടെ വി​ത്തു​പാ​കാ​നും സ​മാ​ധാ​നാ​ന്ത​രീ​ക്ഷം ത​ക​ർ​ക്കാ​നു​മു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​ബു​ദ്ധ​കേ​ര​ളം തി​രി​ച്ച​റി​യ​ണം. ഇ​തി​നെ​തി​രാ​യ വി​ധി​യെ​ഴു​ത്താ​ണ് വ​രു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ജ​ന​ത ന​ട​ത്തേ​ണ്ട​തെ​ന്നും ഇ​തു തി​രി​ച്ച​റി​ഞ്ഞ് സം​സ്ഥാ​ന​ത്തെ ഇ​ട​തു​പ​ക്ഷ ജ​നാ​ധി​പ​ത്യ​മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ളെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്നും പ്ര​സ്താ​വ​ന​യി​ലൂ​ടെ ഇ​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കെ.​ആ​ർ. ഗൗ​രി​യ​മ്മ​യു​ടെ വ​സ​തി​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ എ.​എ​ൻ. രാ​ജ​ൻ​ബാ​ബു, കാ​ട്ടു​കു​ളം സ​ലീം, സ​ഞ്ജീ​വ് സോ​മ​രാ​ജ​ൻ, ആ​ർ. പൊ​ന്ന​പ്പ​ൻ, പ്ര​ഫ. പി.​സി. ബീ​നാ​കു​മാ​രി, സി.​എം. അ​നി​ൽ​കു​മാ​ർ, എ​സ്. അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.