സൂ​ര്യാ​ത​പ മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു
Saturday, April 20, 2019 10:26 PM IST
ആ​ല​പ്പു​ഴ: കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് പു​റ​പ്പെ​ടു​വി​ച്ച കാ​ലാ​വ​സ്ഥാ വി​ശ​ക​ല​ന​ത്തി​ൽ ഇ​ന്ന് ആ​ല​പ്പു​ഴ, കോ​ട്ട​യം, കോ​ഴി​ക്കോ​ട് എ​ന്നീ ജി​ല്ല​ക​ളി​ലും ഉ​യ​ർ​ന്ന താ​പ​നി​ല ശ​രാ​ശ​രി​യി​ൽ നി​ന്നും ര​ണ്ടു​മു​ത​ൽ മൂ​ന്നു​ഡി​ഗ്രി വ​രെ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ള്ള​തി​നാ​ൽ ഈ ​ജി​ല്ല​ക​ളി​ൽ ജാ​ഗ്ര​ത നി​ർ​ദേ​ശം പു​റ​പ്പെ​ടു​വി​ച്ചു. രാ​വി​ല 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം എ​ൽ​ക്കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം. കു​ടി​വെ​ള്ളം എ​പ്പോ​ഴും ഒ​രു ചെ​റി​യ കു​പ്പി​യി​ൽ കൈ​യി​ൽ ക​രു​തു​ക. രോ​ഗ​ങ്ങ​ൾ ഉ​ള്ള​വ​ർ ഈ ​സ​മ​യം സൂ​ര്യ​പ്ര​കാ​ശം എ​ല്ക്കു​ന്ന​ത് ഒ​ഴി​വാ​ക്കു​ക. പ​ര​മാ​വ​ധി ശു​ദ്ധ​ജ​ലം കു​ടി​ക്കു​ക. മ​ദ്യം, കാ​പ്പി, ചാ​യ എ​ന്നീ പാ​നീ​യ​ങ്ങ​ൾ പ​ക​ൽ സ​മ​യ​ത്ത് ഒ​ഴി​വാ​ക്കു​ക. അ​യ​ഞ്ഞ, ലൈ​റ്റ് ക​ള​ർ പ​രു​ത്തി വ​സ്ത്ര​ങ്ങ​ൾ ധ​രി​ക്കു​ക.
അ​വ​ധി​ക്കാ​ല​ത്ത് വി​നോ​ദ​യാ​ത്ര ന​ട​ത്തു​ന്ന​വ​ർ നേ​രി​ട്ട് തീ​വ്ര​മാ​യ ചൂ​ടേ​ൽ​ക്കാ​ത്ത ത​ര​ത്തി​ൽ സ​മ​യം ക്ര​മീ​ക​രി​ക്കു​ക. വി​നോ​ദ​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ടു​ന്ന കു​ട്ടി​ക​ളു​ടെ കാ​ര്യ​ത്തി​ൽ ര​ക്ഷി​താ​ക്ക​ൾ പ്ര​ത്യേ​കം ശ്ര​ദ്ധ ചെ​ലു​ത്തു​ക. വെ​യി​ല​ത്ത് ക​ളി​ക്കാ​ൻ വി​ടാ​തി​രി​ക്കു​ക​യും ക​ളി സ്ഥ​ല​ങ്ങ​ളി​ൽ ത​ണ​ലും ജ​ല​ല​ഭ്യ​ത​യും ഉ​റ​പ്പു വ​രു​ത്തു​ക. അ​തീ​വ ജാ​ഗ്ര​ത മു​ന്ന​റി​യി​പ്പ് നി​ല​നി​ൽ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​വ​ധി​ക്കാ​ല ക്ലാ​സു​ക​ൾ ഒ​ഴി​വാ​ക്ക​ണം
അ​ങ്ക​ണ​വാ​ടി കു​ട്ടി​ക​ൾ​ക്ക് ചൂ​ടേ​ൽ​ക്കാ​ത്ത ത​ര​ത്തി​ലു​ള്ള സം​വി​ധാ​നം ന​ട​പ്പാ​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. പ്രാ​യ​മാ​യ​വ​ർ, ഗ​ർ​ഭി​ണി​ക​ൾ, കു​ട്ടി​ക​ൾ, മ​റ്റു​രോ​ഗ​ങ്ങ​ൾ മൂ​ല​മു​ള്ള അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ൾ നേ​രി​ട്ട് സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ​യി​രി​ക്കാ​ൻ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം.ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളി​ൽ ഓ​ണ്‍​ലെ​ൻ ഭ​ക്ഷ​ണ വി​ത​ര​ണം ന​ട​ത്തു​ന്ന​വ​ർ ഉ​ച്ച സ​മ​യ​ത്തു സു​ര​ക്ഷി​ത​രാ​ണെ​ന്ന് അ​താ​ത് സ്ഥാ​പ​ന​ങ്ങ​ൾ ഉ​റ​പ്പു​വ​രു​ത്ത​ണം. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​രും കു​ട​ക​ൾ ഉ​പ​യോ​ഗി​ക്കു​ക​യും നേ​രി​ട്ട് വെ​യി​ൽ ഏ​ൽ​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ക. ജോ​ലി​യി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന പോ​ലീ​സു​കാ​ർ​ക്കു കു​ടി​വെ​ള്ളം ന​ൽ​കി നി​ർ​ജ​ലീ​ക​ര​ണം ത​ട​യാ​ൻ സ​ഹാ​യി​ക്കു​ക.