പ​രി​ശീ​ല​നം ന​ൽ​കി
Saturday, April 20, 2019 10:26 PM IST
ആ​ല​പ്പു​ഴ: തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ച് ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള സൂ​ക്ഷ്മ നി​രീ​ക്ഷ​ക​ർ​ക്കു​ള്ള പ​രി​ശീ​ല​നം ന​ൽ​കി. ജി​ല്ല​യി​ൽ നി​ന്നു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് പ​രി​ശീ​ല​ന​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. ജി​ല്ല​യി​ലെ 51 പ്ര​ശ്ന​ബാ​ധി​ത ബൂ​ത്തി​ലേ​ക്ക് 95 സൂ​ക്ഷ്മ നി​രീ​ക്ഷ​ക​രെ​യാ​ണ് നി​യോ​ഗി​ച്ചി​ട്ടു​ള്ള​ത്. തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ത​ലേ​ന്ന് ഇ​വ​ർ അ​താ​ത് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി ചു​മ​ത​ല ഏ​റ്റെ​ടു​ക്കും. തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചെ​യ്യേ​ണ്ട കാ​ര്യ​ങ്ങ​ൾ ക്ലാ​സി​ൽ വി​ശ​ദീ​ക​രി​ച്ചു. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ പൊ​തു നി​രീ​ക്ഷ​ക​ൻ ബെ​നു​ധ​ർ ബെ​ഹ്റ, മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ലെ പൊ​തു​നി​രീ​ക്ഷ​ക​ൻ വി​കാ​സ് യാ​ദ​വ്, നോ​ഡ​ൽ ഓ​ഫീ​സ​ർ ജ​ഹാം​ഗീ​ർ, മാ​സ്റ്റ​ർ ട്രെ​യി​ന​ർ അ​ബ്ദു​ൽ റ​ഷീ​ദ് എ​ന്നി​വ​രാ​ണ് ക്ലാ​സു​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത്.
തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജി​ല്ല​യി​ൽ നി​ന്നു​ള്ള പ്രി​സൈ​ഡിം​ഗ്, പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള അ​വ​സാ​ന​ഘ​ട്ട പ​രി​ശീ​ല​നം ന​ൽ​കി. ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ന​ട​ന്ന പ​രി​ശീ​ല​ന​ത്തി​ന് അ​ബ്ദു​ൽ റ​ഷീ​ദ്, വേ​ലാ​യു​ധ​ൻ പി​ള്ള, നി​യാ​സ്, സ​ന്തോ​ഷ് കു​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.