ബൈ​ക്ക​പ​ക​ട​ത്തി​ൽ യു​വാ​വ് മ​രി​ച്ചു
Saturday, April 20, 2019 10:28 PM IST
ചെ​ങ്ങ​ന്നൂ​ർ: നി​യ​ന്ത്ര​ണം​വി​ട്ട ബൈ​ക്ക് മ​തി​ലി​ൽ ഇ​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. പ​ത്ത​നം​തി​ട്ട താ​ഴേ വെ​ട്ടി​പ്പു​റം മു​ണ്ടു കോ​ട്ട​യ്ക്ക​ൽ കോ​യി​ക്ക​മ​ണ്ണി​ൽ ജോ​ബി​ൻ ജോ​ണാ (29) ണ് ​മ​രി​ച്ച​ത്. ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് കോ​ഴ​ഞ്ചേ​രി ചെ​റു​കോ​ൽ സ്വ​ദേ​ശി രാ​ഹു​ലി (22) നു ​പ​രി​ക്കേ​റ്റു.
വെ​ണ്‍​മ​ണി കു​ള​ന​ട റോ​ഡി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ വെ​ണ്‍​മ​ണി പു​ന്ത​ല ത്താ​ഴം വാ​ക്ക​യി​ൽ പ​ടി​ക്ക​ലാ​യി​രു​ന്നു അ​പ​ക​ടം. കോ​ഴ​ഞ്ചേ​രി​യി​ലെ കം​പ്യൂ​ട്ട​ർ സ്ഥാ​പ​ന​ത്തി​ലെ ടെ​ക്നീ​ഷ·ാ​രാ​യ ഇ​രു​വ​രും വെ​ണ്‍​മ​ണി​യി​ൽ നി​ന്നും ബൈ​ക്കി​ൽ തി​രി​ച്ചു പോ​കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര പ​രി​ക്കേ​റ്റ ജോ​ബി​നെ ഉ​ട​ൻ പ​ന്ത​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. തോ​മ​സ് ജോ​ണ്‍ - ലി​സി ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. ഭാ​ര്യ: റോ​ജി. വെ​ണ്‍​മ​ണി പോ​ലീ​സ് കേ​സെ​ടെ​ത്തു.