വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ത​യാ​റാ​യി
Sunday, April 21, 2019 10:08 PM IST
ആ​ല​പ്പു​ഴ: ലോ​ക്സ​ഭാ തി​ര​ഞ്ഞെ​ടു​പ്പി​ന്‍റെ സു​താ​ര്യ​ത ഉ​റ​പ്പാ​ക്കാ​ൻ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​നം ത​യ്യാ​റാ​യി​ക്ക​ഴി​ഞ്ഞു. വെ​ബ്കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന കെ​ൽ​ട്രോ​ണ്‍ ഉ​ദ്യോ​ഗ​സ്ഥ​ർ , ഇ​ല​ക്ടറ​ൽ ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​ർ, ബി​എ​സ്എ​ൻ​എ​ൽ, കെഎ​സ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ, അ​ക്ഷ​യ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ ത​യാ​റെ​ടു​പ്പു​ക​ൾ പൂ​ർ​ത്തി​യാ​ക്കി. നി​ല​വി​ലു​ള്ള വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ൽ നൂ​ത​ന​മാ​യ മാ​റ്റ​ങ്ങ​ളാ​ണ് വ​രു​ത്തി​യി​രി​ക്കു​ന്ന​ത്. ഓ​പ്പ​റേ​റ്റ​ർ​മാ​ർ​ക്ക് വേ​ണ്ട ലാ​പ് ടോ​പ്പു​ക​ളും വെ​ബ് ക്യാ​മ​റ​ക​ളും ല​ഭ്യ​മാ​ക്കി. ഇ​ന്‍റ​ർ​നെ​റ്റ്, വൈ​ദ്യു​തി എ​ന്നി​വ​യു​ടെ ത​ട​സര​ഹി​ത​മാ​യ സേ​വ​നം ഉ​റ​പ്പാ​ക്കാ​ൻ ബി​എ​സ്എ​ൻ​എ​ൽ, കെഎസ്ഇ​ബി ഉ​ദ്യോ​ഗ​സ്ഥ​ർ ശ്ര​ദ്ധി​ക്കാ​നും വെ​ബ് കാ​സ്റ്റിം​ഗ് സം​വി​ധാ​ന​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ൽ ഉ​റ​പ്പ് വ​രു​ത്താ​നും നി​ർ​ദേ​ശ​ങ്ങ​ൾ ന​ൽ​കി​. 50 ബു​ത്തു​ക​ളി​ലാ​ണ് വെ​ബ്കാ​സ്റ്റിം​ഗ് ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ 26 ഉം ​മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ 47 ഉം ​വെ​ബ്കാ​സ്റ്റിം​ഗ് ബൂ​ത്തു​ക​ളാ​ണ് ഉ​ള്ള​ത്. സു​ഗ​മ​മാ​യ പ്ര​വ​ർ​ത്ത​ന​ത്തി​നാ​യി ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​ലെ പ്ലാ​നിം​ഗ് ഓ​ഫീ​സി​ൽ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.