റെ​യി​ൽ​വേ ട്രാ​ക്കി​നു സ​മീ​പം പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം
Sunday, April 21, 2019 10:09 PM IST
ചെ​ങ്ങ​ന്നൂ​ർ: ചെ​റി​യ​നാ​ട് റ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പം പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി. ചെ​റി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് 12-ാം വാ​ർ​ഡി​ൽ ക​ള​ത്ത​റ കു​റ്റി ഭാ​ഗ​ത്ത് റ​യി​ൽ​വേ ട്രാ​ക്കി​ന് സ​മീ​പ​ത്താ​ണ് പു​രു​ഷ​ന്‍റെ അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്.
പാ​ന്‍റും ഫു​ൾ​സ്ലീ​വ് ഷ​ർ​ട്ടു​മാ​യി​രു​ന്നു വേ​ഷം. വൈ​കി​ട്ട് കു​ട്ടി​ക​ൾ ഈ ​ഭാ​ഗ​ത്ത് ക്രി​ക്ക​റ്റ് ക​ളി​ക്കു​വാ​നാ​യി സ്റ്റ​ന്പി​നു​ള്ള ക​ന്പ് കു​റ്റി​ക്കാ​ട്ടി​ൽ പ​ര​തി​യ​പ്പോ​ഴാ​ണ് അ​സ്ഥി​കൂ​ടം ക​ണ്ടെ​ത്തി​യ​ത്. വെ​ണ്മ​ണി പോ​ലീ​സ് മേ​ൽ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു.