വ്യാ​ജ​വോ​ട്ട​ർ​മാ​രെ നീ​ക്കം ചെ​യ്യാ​ത്ത​തി​നെ​തി​രേ യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി
Monday, April 22, 2019 10:00 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ നി​യ​മ​സ​ഭ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി​പി​എം മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു നി​ന്നും വ്യാ​ജ​മാ​യി ചേ​ർ​ത്ത​വ​രെ പ​രാ​തി ന​ൽ​കി​യി​ട്ടും നീ​ക്കം ചെ​യ്യാ​ത്ത​തി​നെ​തി​രേ യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി.

ഇ​തു സം​ബ​ന്ധി​ച്ച് യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ കോ​ശി എം. ​കോ​ശി​യാ​ണ് ജി​ല്ലാ വ​ര​ണാ​ധി​കാ​രി​ക്ക് പ​രാ​തി ന​ൽ​കി​യ​ത്. മ​ണ്ഡ​ല​ത്തി​ന് പു​റ​ത്തു​നി​ന്നും ഏ​ഴാ​യി​ര​ത്തി​ൽ​പ്പ​രം​പേ​രെ സ്ഥി​ര താ​മ​സ​ക്കാ​രെ​ന്ന വ്യാ​ജ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഹാ​ജ​രാ​ക്കി വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​രു​ന്നു.

ഇ​വ​രെ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു യു​ഡി​എ​ഫ് പ​രാ​തി ന​ൽ​കി​യി​ട്ടും ഒ​രാ​ളെ​പ്പോ​ലും ഒ​ഴി​വാ​ക്കാ​ൻ ത​യാ​റാ​യി​ല്ല. ഇ​വ​ർ ഇ​പ്പോ​ഴും വോ​ട്ട​ർ​മാ​രാ​യി തു​ട​രു​ന്ന​തി​നാ​ൽ നേ​ര​ത്തെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ണ്ടാ​യി​രു​ന്ന സ്ഥ​ല​ത്തും പി​ന്നീ​ട് വ്യാ​ജ​മാ​യി ചേ​ർ​ത്ത സ്ഥ​ല​ത്തും വോ​ട്ടു ചെ​യ്യാ​ൻ സാ​ധ്യ​ത ഉ​ണ്ടെ​ന്നു പ​രാ​തി​യി​ൽ പ​റ​യു​ന്നു.

ഇ​ത്ത​ര​ത്തി​ലു​ള്ള വ്യാ​ജ​വോ​ട്ട​ർ​മാ​രെ ക​ണ്ടെ​ത്തി അ​വ​ർ​ക്കെ​തി​രേ ശി​ക്ഷ​ണ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ഇ​ര​ട്ട വോ​ട്ടു​ക​ൾ ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​രു​തെ​ന്നും കോ​ശി എം. ​കോ​ശി ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.