മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ
Monday, April 22, 2019 10:03 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ൽ 45 മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളാ​ണ് ഇ​ത്ത​വ​ണ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കും മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്കും സ​ഹാ​യി​ക​ൾ ഉ​ണ്ടാ​കും. ബൂ​ത്തി​ൽ പ്ര​വേ​ശി​ക്കു​ന്ന​തു മു​ത​ൽ ഏ​തൊ​ക്കെ ഭാ​ഗ​ത്തേ​ക്കാ​ണ് പോ​കേ​ണ്ട​തെ​ന്ന ദി​ശാ​സൂ​ച​ക​ങ്ങ​ൾ, കു​ടി​വെ​ള്ള​ത്തി​ന് പ്ര​ത്യേ​ക സം​വി​ധാ​നം, ടോ​യ്ല​റ്റു​ക​ൾ, വി​ശ്ര​മ​സ്ഥ​ലം, മെ​ഡി​ക്ക​ൽ​സം​ഘം തു​ട​ങ്ങി​യ സം​വി​ധാ​ന​ങ്ങ​ളും ഇ​വി​ടെ ഉ​ണ്ടാ​കും. വോ​ട്ട് ചെ​യ്ത് ഇ​റ​ങ്ങു​ന്ന​വ​ർ​ക്ക് അ​ഭി​പ്രാ​യ​ങ്ങ​ളെ​ഴു​താ​ൻ പ്ര​ത്യേ​ക പു​സ്ത​ക​വും സ​ജ്ജ​മാ​ക്കി​യി​ട്ടു​ണ്ട്.