300 ഓ​ട്ടോ​റി​ക്ഷ​ക​ളി​റ​ങ്ങി, ഭി​ന്ന​ശേ​ഷി​ക്കാ​ർ വോ​ട്ടു​ചെ​യ്തു
Tuesday, April 23, 2019 11:11 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ ര​ണ്ടു​ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​യും ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്ക് വോ​ട്ടു​രേ​ഖ​പ്പെ​ടു​ത്താ​ൻ മു​ന്നൂ​റോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ നി​ര​ത്തി​ലി​റ​ങ്ങി.

ജി​ല്ല​യി​ലെ 5419 ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​യാ​ണ് 300-ഓ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. കു​ട്ട​നാ​ട് അ​ട​ക്ക​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ലെ ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വോ​ട്ട​ർ​മാ​ർ​ക്കാ​യി ബോ​ട്ട് സൗ​ക​ര്യ​വും ഒ​രു​ക്കി​യി​രു​ന്നു.

തെ​ര​ഞ്ഞെ​ടു​പ്പ് ഭി​ന്ന​ശേ​ഷി സൗ​ഹൃ​ദ​മാ​ക്കാ​ൻ ഇ​വ​ർ​ക്കാ​യി പി​ഡ​ബ്ല്യു​ഡി (പേ​ഴ്സ​ണ്‍ വി​ത്ത് ഡി​സേ​ബി​ലി​റ്റി ) എ​ന്ന പേ​രി​ൽ പ്ര​ത്യേ​ക മൊ​ബൈ​ൽ ആ​പ്ലി​ക്കേ​ഷ​ൻ ത​ന്നെ ക​മ്മീ​ഷ​ൻ പു​റ​ത്തി​റ​ക്കി​യി​രു​ന്നു.

ഇ​വ​ർ​ക്ക് അ​നു​യോ​ജ്യ​മാ​യ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ൾ ല​ഭ്യ​മാ​ക്കു​ക​യും പ്ര​ത്യേ​ക ക്യു ​ഒ​രു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

വീ​ൽ​ചെ​യ​ർ ആ​വ​ശ്യ​മു​ള്ള​വ​ർ​ക്ക് അ​തും ല​ഭ്യ​മാ​ക്കി. കി​ട​പ്പു​രോ​ഗി​ക​ളാ​യ ചി​ല​രെ ബൂ​ത്തു​ക​ൾ​ക്ക് സ​മീ​പം വ​രെ എ​ത്തി​ച്ച ശേ​ഷം മ​ക്ക​ളോ ബ​ന്ധു​ക്ക​ളോ ത​ന്നെ എ​ടു​ത്ത് പോ​ളിം​ഗ് ബൂ​ത്തി​നു​ള്ളി​ലെ​ത്തി​ക്കു​ക​യാ​യി​രു​ന്നു.