ഷാ​നി​മോ​ളും ആ​രി​ഫും കു​ടും​ബസ​മേ​ത​മെ​ത്തി രാ​ധാ​കൃ​ഷ്ണ​ൻ എ​റ​ണാ​കു​ള​ത്ത്
Tuesday, April 23, 2019 11:11 PM IST
ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ കു​ടും​ബ​സ​മേ​തം ആ​ല​പ്പു​ഴ ഗ​വ. മു​ഹ​മ്മ​ദ​ൻ​സ് ഹൈ​സ്കൂ​ളി​ലെ ആ​റാം​ന​ന്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ 7.15നെ​ത്തി വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. വി​ജ​യ പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്ന് ഷാ​നി​മോ​ൾ പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി എ.​എം. ആ​രി​ഫും കു​ടും​ബ​വും ആ​ല​പ്പു​ഴ കു​തി​ര​പ്പ​ന്തി ടി​കെഎം മെ​മ്മോ​റി​യ​ൽ യു​പി സ്കൂ​ളി​ലെ 38-ാം ന​ന്പ​ർ ബൂ​ത്തി​ൽ രാ​വി​ലെ എ​ട്ടി​നെ​ത്തി വോ​ട്ട് ചെ​യ്തു. ഒ​രു ല​ക്ഷ​ത്തി​ലേ​റെ വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ വി​ജ​യി​ക്കു​മെ​ന്ന് ആ​രീ​ഫ് പ​റ​ഞ്ഞു. എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി കെ.​എ​സ്. രാ​ധാ​കൃ​ഷ്ണ​നു എ​റ​ണാ​കു​ള​ത്താ​യി​രു​ന്നു വോ​ട്ട്. മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ​യോ​ടൊ​പ്പം പ​റ​വൂ​ർ ഹൈ​സ്കൂ​ളി​ലെ 87-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് ചെ​യ്തു. 87-ാം ന​ന്പ​ർ ബൂ​ത്തി​ലെ ആ​ദ്യ​ത്തെ വോ​ട്ട് മ​ന്ത്രി. ജി. ​സു​ധാ​ക​ര​ന്‍റേതാ​യി​രു​ന്നു. ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക് ആ​ല​പ്പു​ഴ എ​സ്ഡി​വി ബോ​യ്സ് ഹൈ​സ്കൂ​ളി​ൽ രാ​വി​ലെ ഒ​ന്പ​തോ​ടെ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ പ​ഴ​വീ​ട് തി​രു​വ​ന്പാ​ടി സ്കൂ​ളി​ലെ 63-ാം ന​ന്പ​ർ ബൂ​ത്തി​ൽ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. സം​വി​ധാ​യ​ക​ൻ ഫാ​സി​ലും മ​ക​ൻ ഫ​ഹ​ദ് ഫാ​സി​ലും രാ​വി​ലെ എ​ട്ടോ​ടെ ആ​ല​പ്പു​ഴ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ​സ് എ​ൽ​പി സ്കൂ​ളി​ൽ വോ​ട്ട് ചെ​യ്തു.