മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ​യ്ക്ക് ത​ല​ചു​റ്റ​ൽ
Tuesday, April 23, 2019 11:12 PM IST
അ​ന്പ​ല​പ്പു​ഴ: മ​ന്ത്രി ജി. ​സു​ധാ​ക​ര​ന്‍റെ ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ (57)യെ ​ത​ല​ചു​റ്റ​ലി​നെ തു​ട​ർ​ന്നു ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.
സൂ​പ്ര​ണ്ട് ഡോ. ​രാം​ലാ​ൽ, ഡോ. ​അ​ബ്ദു​ൾ സ​ലാം, ഡോ. ​ഷാ​ജ​ഹാ​ൻ തു​ട​ങ്ങി​യ​വ​ർ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തി​ലെ​ത്തി പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യ്ക്കു​ശേ​ഷം സ്ട്രോ​ക്ക് ഐ​സി​യു​വി​ലേ​ക്ക് മാ​റ്റി.
സു​ഖം പ്രാ​പി​ച്ചു വ​രു​ന്ന​താ​യി ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ൾ പ​റ​ഞ്ഞു.