അ​വ​സാ​ന മ​ണി​ക്കൂ​റി​ലും തി​ര​ക്കൊ​ഴി​യാ​തെ തീ​ര​ദേ​ശ ബൂ​ത്തു​ക​ൾ
Tuesday, April 23, 2019 11:12 PM IST
ആ​ല​പ്പു​ഴ: കൊ​ടും​വെ​യി​ലി​ലും ആ​ല​പ്പു​ഴ​യു​ടെ തീ​ര​ദേ​ശ മേ​ഖ​ല​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ആ​വേ​ശ​ത്തി​ന് തെ​ല്ലും കു​റ​വു​ണ്ടാ​യി​രു​ന്നി​ല്ല. ഉ​ച്ച​ക്ക് ശേ​ഷം മ​ണ്ഡ​ല​ത്തി​ന്‍റെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ലെ മി​ക്ക പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലും വോ​ട്ട​ർ​മാ​രു​ടെ നീ​ണ്ട നി​ര​യാ​ണ് കാ​ണ​പ്പെ​ട്ട​ത്. പ​ല​രും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം നി​ർ​വ​ഹി​ക്കാ​നാ​യി മ​ണി​ക്കൂ​റു​ക​ൾ ത​ന്നെ കാ​ത്തു നി​ന്നു.
സ്ത്രീ​ക​ള​ട​ക്ക​മു​ള്ള വോ​ട്ട​ർ​മാ​ർ കൈ​ക്കു​ഞ്ഞു​ങ്ങ​ളു​മാ​യി​വ​രെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നാ​യി പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലേ​ക്ക് എ​ത്തി​യ​ത്. അ​ർ​ത്തു​ങ്ക​ൽ ,ചേ​ന്ന​വേ​ലി ,കാ​ട്ടൂ​ർ തു​ട​ങ്ങി​യ ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ലെ തീ​ര​ദേ​ശ​മേ​ഖ​ല​ക​ളി​ലെ​ല്ലാം ത​ന്നെ വോ​ട്ട​ർ​മാ​രു​ടെ തി​ര​ക്ക് ദൃ​ശ്യ​മാ​യി​രു​ന്നു.