വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ർ​ക്ക് പു​ത്ത​ൻ അ​നു​ഭ​വ​മാ​യി മാ​തൃ​കാ പോ​ളിം​ഗ് ബൂ​ത്തു​ക​ൾ
Tuesday, April 23, 2019 11:12 PM IST
ആ​ല​പ്പു​ഴ: വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​വ​ർ​ക്ക് വ്യ​ത്യ​സ്ത അ​നു​ഭ​വ​മാ​ണ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ൽ ഒ​രു​ക്കി​യി​രു​ന്ന​ത്. ചെ​ങ്ങ​ന്നൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ മാ​ന്നാ​ർ നാ​യ​ർ സ​മാ​ജം സ്കൂ​ൾ, കു​ട്ടം​പേ​രൂ​ർ ശ്രീ ​കാ​ർ​ത്യാ​യാ​യ​നി വി​ലാ​സം ഹൈ​സ്കൂ​ൾ, ഗ​വ. യു​പി ഗേ​ൾ​സ് സ്കൂ​ൾ കി​ഴ​ക്കേ​ന​ട, ജൂ​ണി​യ​ർ ബേ​സി​ക് സ്കൂ​ൾ തോ​ന​ക്കാ​ട്, ജൂ​ണി​യ​ർ ബേ​സി​ക് സ്കൂ​ൾ ഉ​ൾ​പ്പ​ടെ ജി​ല്ല​യി​ൽ 45 കേ​ന്ദ്ര​ങ്ങ​ളി​ലാ​ണ് മാ​തൃ​കാ ബൂ​ത്തു​ക​ൾ സ​ജ്ജ​മാ​ക്കി​യി​രു​ന്ന​ത്. ഓ​രോ നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ലും അ​ഞ്ചു​വീ​തം ബൂ​ത്തു​ക​ളെ​യാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​തൃ​കാ ബൂ​ത്തു​ക​ളാ​ക്കി​യ​ത്. വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്ന​വ​ർ​ക്ക് ഫാ​ൻ- കൂ​ള​ർ സൗ​ക​ര്യ​ങ്ങ​ളോ​ടു കൂ​ടി​യ വി​ശ്ര​മ മു​റി, കു​ടി​വെ​ള്ള സൗ​ക​ര്യം, ദി​ശാ​സൂ​ച​ക​ങ്ങ​ൾ, ശു​ചി​മു​റി​ക​ൾ, മു​തി​ർ​ന്ന​പൗ​രന്മാ​ർ, ഭി​ന്ന​ശേ​ഷി​ക്കാ​ർ എ​ന്നി​വ​ർ​ക്കാ​യി സ​ഹാ​യി​ക​ൾ എ​ന്നി​വ​യും ഇ​വി​ടെ ഒ​രു​ക്കി​യി​രു​ന്നു.
ആ​ദ്യ​മാ​യി സ​മ്മതി​ദാ​ന അ​വ​കാ​ശം രേ​ഖ​പ്പെ​ടു​ത്താ​ൻ എ​ത്തി​യ​വ​ർക്കുൾ​പ്പെ​ടെ മി​ക​ച്ച അ​ഭി​പ്രാ​യ​മാ​ണ് മാ​തൃ​കാ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ​ക്കു​റി​ച്ച് പ​റ​യാ​നു​ള്ള​ത്.