എ​ണ്ണ​ത്തി​ലും വോ​ട്ടിം​ഗി​ലും വ​നി​ത​ക​ൾ ത​ന്നെ മു​ന്നി​ൽ
Wednesday, April 24, 2019 10:39 PM IST
ആ​ല​പ്പു​ഴ: വോ​ട്ട​ർ​മാ​രു​ടെ എ​ണ്ണ​ത്തി​ലും വോ​ട്ട് ചെ​യ്ത​തി​ലും സ്ത്രീ​ക​ൾ ത​ന്നെ മു​ന്നി​ൽ. ആ​ല​പ്പു​ഴ, മാ​വേ​ലി​ക്ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് സ്ത്രീ ​വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലാ​യി വോ​ട്ട് ചെ​യ്ത​ത്. ആ​ല​പ്പു​ഴ മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 13,51,405 വോ​ട്ട​ർ​മാ​രി​ൽ 6,99,348 വോ​ട്ട​ർ​മാ​രും സ്ത്രീ​ക​ളാ​യി​രു​ന്നു. ഇ​തി​ൽ 5,62,393 സ്ത്രീ ​വോ​ട്ട​ർ​മാ​രും ത​ങ്ങ​ളു​ടെ സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ചു. നി​യ​മ​സ​ഭാ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ ചേ​ർ​ത്ത​ല​യി​ലാ​ണ് കൂ​ടു​ത​ൽ സ്ത്രീ​ക​ൾ വോ​ട്ട് ചെ​യ്ത​ത്. ഇ​വി​ടെ 88,504 സ്ത്രീ​ക​ൾ വോ​ട്ടു ചെ​യ്തു. അ​തേ​സ​മ​യം ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​ർ ഉ​ള്ള കാ​യം​കു​ള​ത്ത് 83,884 പേ​ർ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്ത​ത്.
മാ​വേ​ലി​ക്ക​ര മ​ണ്ഡ​ല​ത്തി​ൽ ആ​കെ​യു​ള്ള 13,01,067 വോ​ട്ട​ർ​മാ​രി​ൽ 6,84,806 സ്ത്രീ​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. അ​തി​ൽ 5,13,789പേ​രും സ​മ്മ​തി​ദാ​ന​വ​കാ​ശം വി​നി​യോ​ഗി​ച്ചു. നി​യ​മ​സ​ഭ മ​ണ്ഡ​ലാ​ടി​സ്ഥാ​ന​ത്തി​ൽ നോ​ക്കു​ക​യാ​ണെ​ങ്കി​ൽ കു​ന്ന​ത്തൂ​രി​ലാ​ണ് കൂ​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​ർ വോ​ട്ട​വ​കാ​ശം വി​നി​യോ​ഗി​ച്ച​ത്. ഇ​വി​ടെ 83,729 സ്ത്രീ​ക​ൾ വോ​ട്ട് ചെ​യ്തു. ഏ​റ്റ​വും കൂ​ടു​ത​ൽ സ്ത്രീ ​വോ​ട്ട​ർ​മാ​ർ ഉ​ള്ള ചെ​ങ്ങ​ന്നൂ​രി​ൽ 75,481 പേ​ർ മാ​ത്ര​മാ​ണ് വോ​ട്ട് ചെ​യ്ത​ത്.