തോ​ട്ടു​വാ​ത്ത​ല തോ​ട് ശു​ചീ​ക​രി​ക്കാ​ൻ നാ​ട് ഇ​ന്ന് കൈ​കോ​ർ​ക്കും
Friday, May 17, 2019 10:30 PM IST
മ​ങ്കൊ​ന്പ്: നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ തോ​ട്ടു​വാ​ത്ത​ല തോ​ട് ശു​ചീ​ക​രി​ക്കാ​ൻ നാ​ട് ഇ​ന്ന് കൈ​കോ​ർ​ക്കും. ഇ​ന്ന് രാ​വി​ലെ ഒ​ന്പ​തി​നു തു​ട​ങ്ങു​ന്ന ശു​ചീ​ക​ര​ണ​ത്തി​ൽ ഏ​ക​ദേ​ശം മൂ​വാ​യി​ര​ത്തോ​ളം ആ​ളു​ക​ൾ പ​ങ്കെ​ടു​ക്കും.

നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ല, ഐ​എ​ടി മും​ബൈ, കേ​ര​ള ശാ​സ്ത്ര സാ​ഹി​ത്യ പ​രി​ഷ​ത്ത്, കു​ടും​ബ​ശ്രീ, എം​ജി​എ​ൻ​ആ​ർ​ഇ​ജി​എ​സ്, മാ​ത്തൂ​ർ, പൂ​തി​യോ​ട്, വ​ര​ന്പി​ന​കം, നാ​ലു​തോ​ട്ടി​ന​കം നെ​ല്ലു​ത്പാ​ദ​ക​സ​മി​തി​ക​ൾ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ അ​ഞ്ച്, ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ലാ​യി സ്ഥി​തി​ചെ​യ്യു​ന്ന തെ​ക്കേ​മു​റി മ​ന​യ്ക്ക​ൽ മു​ത​ൽ ചെ​റി​യ​പൈ​ക്ക​ര​വ​രെ​യു​ള്ള തോ​ട്ടു​വാ​ത്ത​ല നാ​ട്ടു​തോ​ട് ഒ​രു​ദി​നം കൊ​ണ്ടു ശു​ചീ​ക​രി​ക്കാ​നാ​ണ് ശ്ര​മം.