ജോ​യ് വ​ർ​ഗീ​സ് ഫൗ​ണ്ടേ​ഷ​ൻ മാ​ധ്യ​മ​പു​ര​സ്കാ​രം എം.​പി. സൂ​ര്യ​ദാ​സി​ന്
Friday, May 17, 2019 10:32 PM IST
ആ​ല​പ്പു​ഴ: ഈ ​വ​ർ​ഷ​ത്തെ ജോ​യ് വ​ർ​ഗീ​സ് ഫൗ​ണ്ടേ​ഷ​ൻ മാ​ധ്യ​മ​പു​ര​സ്കാ​രം എം.​പി. സൂ​ര്യ​ദാ​സി​ന്. 20,001 രൂ​പ​യും പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും അ​ട​ങ്ങു​ന്ന​താ​ണ് അ​വാ​ർ​ഡ്. 2018 മെ​യ് ഒ​ന്നി​നും 2019 ഏ​പ്രി​ൽ 30നു​മി​ട​യി​ൽ അ​ച്ച​ടി മാ​ധ്യ​മ​ങ്ങ​ളി​ൽ വ​ന്ന മി​ക​ച്ച രാ​ഷ്‌ട്രീയ റി​പ്പോ​ർ​ട്ടി​നു​ള്ള​താ​ണ് ഈ ​വ​ർ​ഷ​ത്തെ പു​ര​സ്കാ​രം. ആ​ല​പ്പു​ഴ പ്ര​സ് ക്ല​ബ്ബിൽ 19ന് ​വൈ​കു​ന്നേ​രം മൂ​ന്നി​ന് ന​ട​ക്കു​ന്ന ജോ​യ് വ​ർ​ഗീ​സ് അ​നു​സ്മ​ര​ണ സ​മ്മേ​ള​ന​ത്തി​ൽ മു​ൻ മ​ന്ത്രി വി.​എം. സു​ധീ​ര​ൻ പു​ര​സ്കാ​ര​ദാ​നം നി​ർ​വ​ഹി​ക്കും.