റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം വൃ​ത്തി​യാ​ക്ക​ണ​മെ​ന്ന് കെ​ർ​പ
Saturday, May 18, 2019 10:29 PM IST
ആ​ല​പ്പു​ഴ: ദി​വ​സേ​ന ആ​യി​ര​ക്ക​ണ​ക്കി​നു യാ​ത്ര​ക്കാ​ർ വ​ന്നു​പോ​കു​ന്ന ലോ​ക​പ്ര​ശ​സ്ത വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യ ആ​ല​പ്പു​ഴ​യി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നും പ​രി​സ​ര​വും വൃ​ത്തി​യാ​യി സൂ​ക്ഷി​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കു​ട്ട​നാ​ട്-​എ​റ​ണാ​കു​ളം റെ​യി​ൽ​വേ പാ​സ​ഞ്ചേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ (കെ​ർ​പ) ആ​വ​ശ്യ​പ്പെ​ട്ടു. സ്റ്റേ​ഷ​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളും വൃ​ത്തി​ഹീ​ന​മാ​യി​ട്ടാ​ണ് കി​ട​ക്കു​ന്ന​ത്. പ്ലാ​റ്റ്ഫോ​മി​നു സ​മീ​പം പോ​ലും പു​ല്ലും പ​ട​ർ​പ്പും ക​യ​റി​ക്കി​ട​ക്കു​ക​യാ​ണ്.

സ്റ്റേ​ഷ​ൻ ബോ​ർ​ഡു പോ​ലും വൃ​ക്ഷ​ച്ചി​ല്ല​ക​ളാ​ൽ മ​റ​ഞ്ഞി​രി​ക്കു​ന്നു. ഉ​പ​യോ​ഗി​ക്കാ​ൻ പ​റ്റാ​ത്ത അ​നേ​കം പാ​ഴ്വ​സ്തു​ക്ക​ൾ പ​ല​യി​ട​ങ്ങ​ളി​ലും കൂ​ട്ടി​യി​ട്ടി​രി​ക്കു​ന്നു. സ്ലാ​ബു​ക​ൾ ഇ​ള​കി​കി​ട​ക്കു​ന്ന​ത് അ​പ​ക​ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു. തെ​രു​വു​നാ​യ്ക്ക​ളു​ടേ​യും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ​യും ശ​ല്യ​മു​ണ്ട്.

മ​ഴ​ക്കാ​ല​മാ​കു​ന്പോ​ൾ പ​ല​സ്ഥ​ല​ത്തും വെ​ള്ളം, ചെ​ളി​ക്കെ​ട്ടു​ക​ൾ രൂ​പം കൊ​ള്ളു​മെ​ന്നും അ​തി​നാ​ൽ അ​ധി​കൃ​ത​ർ ഉ​ട​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് കെ​ർ​പ ആ​വ​ശ്യ​പ്പെ​ട്ടു.