പ്രാ​യോ​ഗി​ക കൃ​ഷി​രീ​തി​ക​ളു​ടെ പാ​ഠ​ശാ​ല വേ​ണ​മെ​ന്ന് ക​ർ​ഷ​ക​ർ
Saturday, May 18, 2019 10:32 PM IST
മ​ങ്കൊ​ന്പ്: പു​തി​യ ത​ല​മു​റ​യെ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലേ​ക്കു ആ​ക​ർ​ഷി​ക്കു​ന്ന​തി​നാ​യി പ്രാ​യോ​ഗി​ക കൃ​ഷി​രീ​തി​ക​ളു​ടെ പാ​ഠ​ശാ​ല ആ​വ​ശ്യ​മെ​ന്ന് ക​ർ​ഷ​ക​ർ. പ​രി​സ്ഥി​തി സം​ഘ​ട​ന​യാ​യ ഏ​ട്രീ, കൃ​ഷി​വ​കു​പ്പ് എ​ന്നി​വ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ഴി​ഞ്ഞ ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി കു​ട്ട​നാ​ട്ടി​ൽ ന​ട​ന്നു​വ​ന്ന ദ്വി​ദി​ന ശി​ൽ​പ​ശാ​ല​യി​ലാ​ണ് ക​ർ​ഷ​ക​ർ ഈ ​അ​ഭി​പ്രാ​യം പ​റ​ഞ്ഞ​ത്.
പു​തി​യ കാ​ർ​ഷി​ക സാ​ങ്കേ​തി​ക​വി​ദ്യ​ക​ൾ ഓ​രോ ക​ർ​ഷ​ക​രി​ലേ​ക്കും എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​ക​ണം. കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്കും കു​ട്ട​നാ​ടി​ന്‍റെ ആ​വാ​സ​വ്യ​വ​സ്ഥ​യ്ക്കും ഉ​ത​കു​ന്ന ത​ര​ത്തി​ൽ ത​ണ്ണീ​ർ​മു​ക്കം ബ​ണ്ട് നി​യ​ന്ത്രി​ക്കു​ന്ന​തി​നാ​യി കാ​ർ​ഷി​ക ക​ല​ണ്ട​ർ ന​ട​പ്പി​ലാ​ക്കു​ക, പ​ന്പിം​ഗ് ലേ​ലം മു​ത​ൽ കൃ​ഷി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളി​ലും കൃ​ഷി​വ​കു​പ്പി​ന്‍റെ ഇ​ട​പെ​ട​ലും, നി​ർ​ദേ​ശ​ങ്ങ​ളും ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക​മേ​ഖ​ല പ്ര​തി​സ​ന്ധി​ക​ൾ നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​വും, കാ​ർ​ഷി​ക സു​സ്ഥി​ര​ത​യും ഉ​റ​പ്പാ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തി​ലാ​ണ് ശി​ൽ​പ​ശാ​ല സം​ഘ​ടി​പ്പി​ച്ച​ത്. യു. ​പ്ര​തി​ഭ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്ത ശി​ൽ​പ​ശാ​ല​യി​ൽ പ​രി​സ്ഥി​തി, ആ​രോ​ഗ്യ മേ​ഖ​ല​ക​ളി​ലെ വി​ദ​ഗ്ധ​ർ ക്ലാ​സെ​ടു​ത്തു.
പൂ​ർ​ണ​മാ​യും ക​ർ​ഷ​ക​പ​ങ്കാ​ളി​ത്ത​ത്തോ​ടെ ന​ട​ന്ന പ​രി​പാ​ടി​യി​ൽ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും, വി​ദ​ഗ്ധ​രും അ​ട​ങ്ങു​ന്ന പാ​ന​ൽ ച​ർ​ച്ച​ക​ളും ന​ട​ന്നു. ഈ ​ച​ർ​ച്ച​ക​ളി​ൽ ഉ​യ​ർ​ന്നു​വ​ന്ന ആ​ശ​യ​ങ്ങ​ൾ ന​ട​പ്പി​ലാ​ക്കു​ന്ന​തി​നാ​യി ക​ർ​മ​സേ​ന​യ്ക്കും രൂ​പം ന​ൽ​കി. ക​ർ​മ​സേ​ന​യ്ക്കാ​കും തു​ട​ർ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നു​ള്ള ചു​മ​ത​ല.
പ​രി​സ്ഥി​തി സൗ​ഹാ​ർ​ദ കൃ​ഷി​രീ​തി​ക​ൾ കു​ട്ട​നാ​ട്ടി​ലാ​കെ വ്യാ​പി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സു​സ്ഥി​ര കൃ​ഷി മാ​തൃ​കാ പ്ര​ദ​ർ​ശ​ന​ത്തോ​ട്ട​ങ്ങ​ൾ സ്ഥാ​പി​ക്കും. ക​ർ​ഷ​ക​രു​ടെ നി​ർ​ദേ​ശ​ങ്ങ​ളും, ആ​വ​ശ്യ​ങ്ങ​ളും ന​ട​പ്പി​ലാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​ൻ ശി​ൽ​പ​ശാ​ല​യി​ൽ തീ​രു​മാ​ന​മാ​യി. എ​ട്രീ പ്രോ​ഗ്രാം ഓ​ഫീ​സ​ർ റീ​മാ ആ​ന​ന്ദ് പ​രി​പാ​ടി​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.