കു​ടി​വെ​ള്ളം മു​ട​ങ്ങി ച​ന്പ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ നാ​ലു​ വാ​ർ​ഡു​ക​ൾ
Sunday, May 19, 2019 10:28 PM IST
മ​ങ്കൊ​ന്പ്: ച​ന്പ​ക്കു​ളം ആ​ശു​പ​ത്രി പ​ന്പ്ഹൗ​സ് ത​ക​രാ​റി​ലാ​കു​ന്ന​ത് പ​തി​വാ​കു​ന്നു. മോ​ട്ടോ​റി​ന്‍റെ​യും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ​യും ത​ക​രാ​ർ മൂ​ല​മാ​ണ് മി​ക്ക​വാ​റും പ​ന്പ്ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം ത​ക​രാ​റി​ലാ​ക്കു​ന്ന​ത്. ഗു​ണ​മേന്മയി​ല്ലാ​ത്ത ഉ​പ​ക​ര​ണ​ങ്ങ​ളും മി​ക​ച്ച ടെ​ക്നീ​ഷൻ​മാ​രു​ടെ സേ​വ​നം ല​ഭ്യ​മാ​കാ​ത്ത​തു​മാ​ണ് കു​ടി​വെ​ള്ള വി​ത​ര​ണം താ​റു​മാ​റാ​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സ​വും മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നെ തു​ട​ർ​ന്ന് ര​ണ്ടു​ ദി​വ​സം ഇ​വി​ടെ​നി​ന്നു​ള്ള ശു​ദ്ധ​ജ​ല​വി​ത​ര​ണം മു​ട​ങ്ങി.
ഇ​തോ​ടെ ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ട്, ഒ​ന്പ​ത്, 10, 12 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലൊ​ന്നാ​ണ് ആ​ശു​പ​ത്രി പ​ന്പ്്ഹൗ​സ്. ച​ന്പ​ക്കു​ളം, അ​മി​ച്ച​ക​രി, തെ​ക്കേ​ക്ക​ര​യു​ടെ കു​റ​ച്ചു പ്ര​ദേ​ശ​ങ്ങ​ൾ എ​ന്ന​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​ണ് പ​ന്പിം​ഗ് മു​ട​ങ്ങി​യ​തു​മൂ​ലം ശു​ദ്ധ​ജ​ലം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ര​യും പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മെ, ഇ​തേ പ​ന്പ്ഹൗ​സി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ഒ പ്ലാ​ന്‍റി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.
പ​ന്പ്ഹൗ​സ് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെ നി​ന്നും ശു​ദ്ധി​ചെ​യ്തു കൊ​ടു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ വി​ത​ര​ണ​വും നി​ല​ച്ചി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ത​ക​രാ​റി​ലാ​യ മോ​ട്ടോ​ർ മാ​റ്റി സ്ഥാ​പി​ച്ചെ​ങ്കി​ലും പ​ന്പ്ഹൗ​സ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യി​രു​ന്നി​ല്ല. പ​ഴ​യ മോ​ട്ടോ​റി​നു പ​ക​ര​മാ​യി നി​ല​വാ​ര​മി​ല്ലാ​ത്ത മോ​ട്ടോ​റാ​ണ് ഇ​പ്പോ​ൾ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​തെ​ന്ന ആ​ക്ഷേ​പ​മു​ണ്ട്. കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ ക​രാ​റു​കാ​ര​നെ​യാ​ണ് അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ ഏ​ൽപ്പി​ച്ച​ത്. തു​ട​ർ​ന്ന് നാ​ട്ടു​കാ​ര​നും ഇ​വി​ടത്തെ ക​രാ​ർ ജോ​ലി​ക​ൾ ചെ​യ്തി​രു​ന്ന​തു​മാ​യ വ്യ​ക്തി​യാ​ണ് പ​ന്പ്ഹൗ​സ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്. മൂ​ന്നു​നാ​ലു വ​ർ​ഷ​ക്കാ​ല​ത്തെ അ​റ്റ​കു​റ്റ​പ്പ​ണി​കളു​ടെ ഇ​ന​ത്തി​ൽ ല​ക്ഷ​ങ്ങ​ൾ വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ നി​ന്നും കി​ട്ടാ​നു​ണ്ടെ​ന്നും ഇ​ദ്ദേ​ഹം പ​റ​യു​ന്നു. ഈ ​തു​ക കു​ടി​ശി​ക​യാ​യി നി​ൽ​ക്കെ​യാ​ണ് പു​റ​മെ നി​ന്നു​ള്ള ക​രാ​റു​കാ​രെ ക്ഷ​ണി​ച്ച​തെ​ന്നാ​ണ് ഇ​യാ​ളു​ടെ ആ​ക്ഷേ​പം. മോ​ട്ടോ​ർ മാ​റ്റി​വ​ച്ചുപ​ന്പ്ഹൗ​സ് വീ​ണ്ടും പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​യെ​ങ്കി​ലും ച​ന്പ​ക്കു​ള​ത്തി​ന്‍റെ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​വാ​ണെ​ന്നാ​ണ് പ​റ​യ​പ്പെ​ടു​ന്ന​ത്. ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ ഒ​രി​റ്റു ദാ​ഹ​ജ​ല​ത്തി​നാ​യി പ​ര​ക്കം​പാ​യു​ന്ന ജ​ന​ങ്ങ​ൾ​ക്ക് മു​ട​ക്കം കൂ​ടാ​തെ ശു​ദ്ധ​ജ​ല​മെ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തുനി​ന്ന് ഉണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.