ക​ലാ സാ​ഹി​ത്യ വി​രു​ന്ന് നാളെ
Monday, May 20, 2019 10:04 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട് ക​ലാ സാ​ഹി​ത്യ പ​ഠ​ന വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ലാ സാ​ഹി​ത്യ വി​രു​ന്ന് നാ​ളെ ന​ട​ക്കും. നെ​ടു​മു​ടി പൂ​പ്പ​ള്ളി ഫി​നി​ക്സ് ട്യൂ​ഷ​ൻ സെ​ന്‍റ​ർ ഹാ​ളി​ലാ​ണ് പ​രി​പാ​ടി​ക​ൾ. കാ​വ്യ​സ​ദ​സ്, സാം​സ്കാ​രി​ക സ​മ്മേ​ള​നം, അ​വാ​ർ​ഡ് ദാ​നം, വ​ഞ്ചി​പ്പാ​ട്ട് എ​ന്നി​വ​യാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. മം​ഗ​ല​ശേ​രി പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​നാ​കും.
മാ​ലൂ​ർ ശ്രീ​ധ​ര​ൻ, ഫി​ലി​പ്പോ​സ് ത​ത്തം​പ​ള്ളി, ആ​ര്യാ​ട് ഭാ​ർ​ഗ​വ​ൻ, എം. ​കെ. ചാ​ക്കോ, ഡോ. ​തോ​മ​സ് പ​ന​ക​ളം എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. അ​ന്പ​ല​പ്പു​ഴ മു​ര​ളീ​ധ​ര​ൻ, ബി. ​സു​ജാ​ത​ൻ എ​ന്നി​വ​ർ​ക്ക് അ​വാ​ർ​ഡു​ക​ൾ ന​ൽ​കും. ശ്രു​തി​മോ​ൾ ജ​യ​ൻ, ആ​കാ​ശ് മം​ഗ​ല​ശേ​രി എ​ന്നി​വ​ർ നാ​ട​ൻ​പാ​ട്ടു​ക​ൾ അ​വ​ത​രി​പ്പി​ക്കും.