യു​വ​തി​യു​ടെ തി​രോ​ധാ​നം: ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്
Monday, May 20, 2019 10:06 PM IST
ചേ​ർ​ത്ത​ല: ചേ​ർ​ത്ത​ല സ്വ​ദേ​ശി​നി ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ തി​രോ​ധാ​ന​ത്തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ​ങ്ക് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ സ​ഹോ​ദ​ര​ൻ പ്ര​വീ​ണ്‍​കു​മാ​ർ അ​ധി​കൃ​ത​ർ​ക്കു പ​രാ​തി ന​ല്കി. സ​ഹോ​ദ​ര​ൻ പ്ര​വീ​ണ്‍​കു​മാ​റി​നു​വേ​ണ്ടി അ​ഭി​ഭാ​ഷ​ക​ൻ സ​ണ്ണി മാ​ർ​ക്കോ​സ് ആ​ണ് പ​രാ​തി ന​ൽ​കി​യി​രി​ക്കു​ന്ന​ത്.
ബി​ന്ദു പ​ത്മ​നാ​ഭ​നെ കാ​ണാ​താ​യ സം​ഭ​വ​ത്തി​ൽ 2017ലാ​ണ് സ​ഹോ​ദ​ര​ൻ പ്ര​വീ​ണ്‍​കു​മാ​ർ അ​ഭ്യ​ന്ത​ര​വ​കു​പ്പി​നു പ​രാ​തി ന​ൽ​കി​യ​ത്. ഇ​തി​ൽ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് വ്യാ​ജ​രേ​ഖ​യു​ണ്ടാ​ക്കി​യു​ള്ള ത​ട്ടി​പ്പു ക​ണ്ടെ​ത്തി​യ​ത്. നി​ല​വി​ൽ കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത് ക്രൈം​ബ്രാ​ഞ്ചാ​ണ്.
ബി​ന്ദു പ​ത്മ​നാ​ഭ​ന്‍റെ പേ​രി​ൽ വ്യാ​ജ​വി​ൽ​പ​ത്രം ത​യാ​റാ​ക്കി ത​ട്ടി​പ്പു​ന​ട​ത്തി​യ​ത് കേ​സി​ലെ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ ഇ​തി​ൽ ര​ജി​സ്ട്രേ​ഷ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​ങ്കി​ല്ലെ​ന്നാ​യി​രു​ന്നു വ​കു​പ്പി​ന്‍റെ നി​ഗ​മ​നം. ഇ​തി​ൽ പു​ന​ര​ന്വേ​ഷ​ണ​ത്തി​നു സ​ഹോ​ദ​ര​ൻ ന​ൽ​കി​യ അ​പേ​ക്ഷ പ​രി​ഗ​ണി​ച്ച് ര​ജി​സ്ട്രേ​ഷ​ൻ വ​കു​പ്പ് പു​ന​ര​ന്വേ​ഷ​ണം ന​ട​ത്തു​ക​യാ​ണ്. ഇ​തി​നൊ​പ്പം ത​ന്നെ​യാ​ണ് മ​റ്റി​ട​പാ​ടു​ക​ളി​ലും അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്.

അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​യം​കു​ളം: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് കൃ​ഷ്ണ​പു​രം ഡി​വി​ഷ​നി​ൽ ന​ട​ത്തി​വ​രാ​റു​ള്ള എ​ഡ്വൈ​സ് 2019 മെ​റി​റ്റ് അ​വാ​ർ​ഡി​നാ​യി വി​വ​ര​ശേ​ഖ​ര​ണം തു​ട​ങ്ങി. മേ​ൽ​വി​ലാ​സ​വും ഫോ​ണ്‍ ന​ന്പ​രും ഉ​ൾ​പ്പെ​ടെ ജൂ​ണ്‍ 15 ന് ​മു​ന്പ് അ​രി​താ ബാ​ബു, അ​ജേ​ഷ് നി​വാ​സ്, ഗോ​വി​ന്ദ​മു​ട്ടം പി.​ഒ, കാ​യം​കു​ളം (ഫോ​ണ്‍: 8129856040) എ​ന്ന മേ​ൽ​വി​ലാ​സ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ക.