പു​ല​യ​സ​മു​ദാ​യ​ത്തെ പു​ന്ന​ല ച​തി​ക്കു​ന്നു​വെ​ന്ന് അ​യ്യ​ങ്കാ​ളി ഫൗ​ണ്ടേ​ഷ​ൻ
Monday, May 20, 2019 10:06 PM IST
ആ​ല​പ്പു​ഴ: 2014ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ കെ​പി​എം​എ​സി​ന് അ​നു​വ​ദി​ച്ച കോ​ള​ജ് കെ​പി​എം​എ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി പു​ന്ന​ല ശ്രീ​കു​മാ​ർ അ​യ്യ​ങ്കാ​ളി ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റി​ന്‍റെ പേ​രി​ൽ ത​ട്ടി​യെ​ടു​ത്ത് പ​ണം പി​രി​ക്കു​ക​യാ​ണെ​ന്ന് മ​ണ്ണ​ഞ്ചേ​രി അ​യ്യ​ങ്കാ​ളി ഫൗ​ണ്ടേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു. അ​യ്യ​ങ്കാ​ളി ക​ൾ​ച്ച​റ​ൽ ട്ര​സ്റ്റ് പു​ന്ന​ല ശ്രീ​കു​മാ​ർ രൂ​പീ​ക​രി​ച്ച സ്വ​കാ​ര്യ ട്ര​സ്റ്റാ​ണ്. ഈ ​ട്ര​സ്റ്റാ​ണ് അ​യ്യ​ങ്കാ​ളി മെ​മ്മോ​റി​യ​ൽ ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് കോ​ള​ജി​ന്‍റെ അ​ധി​കാ​രം ക​യ്യാ​ളു​ന്ന​ത്.
കോ​ള​ജി​ന് കെ​പി​എം​എ​സു​മാ​യി യാ​തൊ​രു ബ​ന്ധ​വു​മി​ല്ലെ​ന്നും ഇ​ത് സം​ബ​ന്ധി​ച്ച കേ​സി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കോ​ട​തി​യി​ൽ സ​ത്യ​വാം​ഗ്മൂ​ലം കൊ​ടു​ത്തി​ട്ടു​ള്ള​താ​ണ്. എ​ന്നി​ട്ടും കെ​പി​എം​എ​സ് വ​ഴി സ​മു​ദാ​യ അം​ഗ​ങ്ങ​ളി​ൽ നി​ന്നും ആ​യി​രം രൂ​പ വീ​തം സം​ഭാ​വ​ന വാ​ങ്ങാ​നു​ള്ള നീ​ക്കം ദു​രു​ദ്ദേ​ശ​പ​ര​മാ​ണെ​ന്ന് സം​ഘ​ട​നാ നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി. കോ​ള​ജി​ന്‍റെ പേ​രി​ൽ ന​ട​ത്തു​ന്ന അ​നാ​വ​ശ്യ പി​രി​വു​ക​ൾ നി​ർ​ത്ത​ലാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്രാ​ദേ​ശി​ക​മാ​യി പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു​വ​രു​ക​യാ​ണെ​ന്നും ക​ല​വൂ​ർ, മ​ണ്ണ​ഞ്ചേ​രി പ്ര​ദേ​ശ​ങ്ങ​ളി​ൽ പി​രി​വ് ഒ​രു പ​രി​ധി​വ​രെ ത​ട​യാ​ൻ ത​ങ്ങ​ൾ​ക്കു ക​ഴി​ഞ്ഞു​വെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി.
കെ​പി​എം​എ​സി​നാ​ണ് സ​ർ​ക്കാ​ർ കോ​ള​ജ് അ​നു​വ​ദി​ച്ച​തെ​ങ്കി​ലും സ്ഥ​ലം അ​നു​വ​ദി​ക്ക​പ്പെ​ട്ട​ത് ട്ര​സ്റ്റി​ന്‍റെ പേ​രി​ലാ​ണ്. സ​മു​ദാ​യ​ങ്ങ​ൾ​ക്ക് പൊ​തു​വേ പ്ര​യോ​ജ​നം ല​ഭി​ക്കേ​ണ്ട കോ​ള​ജ് കെ​പി​എം​എ​സി​ന് തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഫൗ​ണ്ടേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് മ​നോ​ഹ​ര​ൻ ന​ന്ദി​കാ​ട്, ര​ക്ഷാ​ധി​കാ​രി കെ.​പി. ത​ങ്ക​ച്ച​ൻ, സെ​ക്ര​ട്ട​റി ജി. ​പ്ര​ദീ​പ് കു​മാ​ർ, ക​മ്മ​റ്റി​യം​ഗം ആ​ർ. ഷാ​ജി​മോ​ൻ തു​ട​ങ്ങി​യ​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.