ശൂ​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ട്: ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ലി​ൽ ബ​ഹ​ളം, ബ​ഹി​ഷ്ക​ര​ണം
Tuesday, May 21, 2019 10:24 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ​യി​ലെ ശൂ​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ചേ​ർ​ന്ന ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ യോ​ഗ​ത്തി​ൽ ബ​ഹ​ളം. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ല​ക്കാ​ർ​ഡു​മാ​യി എ​ത്തി​യ പ്ര​തി​പ​ക്ഷം യോ​ഗം ബ​ഹി​ഷ്ക​രി​ച്ചു.

ന​ഗ​ര​സ​ഭ​യി​ലെ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളു​ടെ നി​യ​മ​ന​ത്തി​ൽ ക്ര​മ​ക്കേ​ട് ന​ട​ന്നു​വെ​ന്ന് കാ​ണി​ച്ച് പ്ര​തി​പ​ക്ഷ​നേ​താ​വ് ഡി.​ല​ക്ഷ്മ​ണ​ൻ വി​ജി​ല​ൻ​സി​ന് പ​രാ​തി ന​ൽ​കി​യു​ന്നു. ഇ​ത് സൗ​ത്ത് പോ​ലി​സി​ന് കൈ​മാ​റു​ക​യും സൗ​ത്ത് പോ​ലി​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് പ്ര​തി​പ​ക്ഷം ന​ഗ​ര​സ​ഭാ​യോ​ഗം സ്തം​ഭി​പ്പി​ച്ച​ത്.

ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ന് ഈ ​നി​യ​മ​ന ക്ര​മ​ക്കേ​ടി​ൽ നി​ന്ന് ഒ​ഴി​ഞ്ഞ് നി​ൽ​ക്കാ​ൻ സാ​ധി​ക്കി​ല്ലെ​ന്നും സ​ത്യ​പ്ര​തി​ജ്ഞാ ലം​ഘ​ന​മാ​ണ് ന​ട​ത്തു​ന്ന​തെ​ന്നും പ്ര​തി​പ​ക്ഷം ആ​രോ​പി​ച്ചു. മാ​ർ​ക്ക് ലി​സ്റ്റ് പു​റ​ത്ത് പോ​യ​തി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നും യോ​ഗ​ത്തി​ൽ ആ​വ​ശ്യ​മു​യ​ർ​ന്നു. കൗ​ണ്‍​സി​ലെ അ​ജ​ണ്ട​ക​ളെ​ക്കു​റി​ച്ചൊ​ന്നും ച​ർ​ച്ച ന​ട​ത്താ​തെ​യോ​ഗ​ത്തി​ന്‍
റെ ആ​രം​ഭ​ത്തി​ൽ ത​ന്നെ ചെ​യ​ർ​മാ​ൻ സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു.

പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ത്തെ ഭ​ര​ണ​പ​ക്ഷ​വും എ​തി​ർ​ത്തു. ഇ​തോ​ടെ പ്ല​ക്കാ​ർ​ഡു​ക​ളു​മാ​യി ന​ടു​ത്ത​ള​ത്തി​ലി​റ​ങ്ങി പ്ര​തി​പ​ക്ഷം കൗ​ണ്‍​സി​ൽ സ്തം​ഭി​പ്പി​ച്ചു. പ്ര​തി​പ​ക്ഷ ബ​ഹ​ള​ത്തി​ൽ കൗ​ണ്‍​സി​ൽ നി​ർ​ത്തി​വ​ച്ചു. തു​ട​ർ​ന്ന് മു​ദ്രാ​വാ​ക്യം വി​ളി​ക​ളു​മാ​യി ചെ​യ​ർ​മാ​ന്‍റെ ഓ​ഫീ​സി​ന് മു​ന്നി​ൽ കു​ത്തി​യി​രി​ന്ന് സ​മ​രം ന​ട​ത്തി.

കു​ടി​വെ​ള്ള പ്ര​ശ്ന​മു​ൾ​പ്പെ​ട​യു​ള്ള അ​ടി​സ്ഥാ​ന പ്ര​ശ്ന​ങ്ങ​ളി​ൽ ന​ഗ​രം വീ​ർ​പ്പു​മു​ട്ടു​ന്പോ​ൾ അ​ത് ച​ർ​ച്ച​ചെ​യ്യാ​ത്ത​തി​ൽ ബി​ജെ​പി അം​ഗ​ങ്ങ​ൾ പ്ര​തി​ഷേ​ധ​മ​റി​യി​ച്ചു. എ​ന്നാ​ൽ പ്ര​തി​പ​ക്ഷ​ത്തി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ചെ​യ​ർ​മാ​ൻ തോ​മ​സ് ജോ​സ​ഫ് ത​ള്ളി. എ​ൽ​ഡി​എ​ഫ് അ​ന​ധി​കൃ​ത​മാ​യി നി​യ​മി​ച്ച 17 ശു​ചീ​ക​ര​ണ തൊ​ഴാ​ലാ​ളി​ക​ളെ പി​രി​ച്ചു​വി​ടാ​നു​ള്ള തീ​രു​മാ​ന​മെ​ടു​ക്കാ​ൻ കൗ​ണ്‍​സി​ൽ യോ​ഗം ചേ​രാ​നി​രി​ക്കേ​യാ​ണ് ആ​രോ​പ​ണ​ങ്ങ​ളു​മാ​യി പ്ര​തി​പ​ക്ഷം വ​ന്നി​രി​ക്കു​ന്ന​ത്. നീ​തി​യു​ടെ ഭാ​ഗ​ത്താ​ണ് താ​ൻ നി​ൽ​ക്കു​ന്ന​തെ​ന്നും തോ​മ​സ് ജോ​സ​ഫ് പ​റ​ഞ്ഞു.