വൈ​എം​സി​എ ’ക്രി​യേ​റ്റീ​വ് കി​ഡ്സ്’ ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി
Tuesday, May 21, 2019 10:25 PM IST
ആ​ല​പ്പു​ഴ: വൈ​എം​സി​എ സം​ഘ​ടി​പ്പി​ക്കു​ന്ന ’ക്രി​യേ​റ്റീ​വ് കി​ഡ്സ്’ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. എ​വി തോ​മ​സ് മെ​മ്മോ​റി​യ​ൽ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ഡ​യ​റ​ക്ട​ർ അ​നി​ൽ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി മോ​ഹ​ൻ ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ആ​ദ്യ ദി​ന​ത്തി​ൽ ആ​ൽ​ഫ അ​ക്കാ​ഡ​മി മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ റോ​ജ​സ് ജോ​സ് ’പ​ഠ​നം ഒ​ന്നാം ത​ര​മാ​ക്കാ​നു​ള്ള മാ​ർ​ഗ​ങ്ങ​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ക്ലാ​സ് ന​യി​ച്ചു. തോ​മ​സ് മ​ത്താ​യി ക​രി​ക്കം​പ​ള്ളി​ൽ ഉ​പ​ഹാ​രം കൈ​മാ​റി.
എ​ട്ടു മു​ത​ൽ 15 വ​യ​സു വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി അ​ഞ്ചു ദി​വ​സം നീ​ളു​ന്ന ശി​ല്പ​ശാ​ല​യി​ൽ വ്യ​ക്തി​ത്വ വി​ക​സ​നം, സാ​മൂ​ഹ്യ മ​ര്യാ​ദ​ക​ൾ, ആ​രോ​ഗ്യ പ​രി​പാ​ല​നം, ഹോ​ബി​ക​ൾ, ക​ല​ക​ൾ, ക​ളി​ക​ൾ തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളാ​ണ് ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ഫോ​ണ്‍: 0477 2232313.