ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണം
Tuesday, May 21, 2019 10:25 PM IST
ആ​ല​പ്പു​ഴ : ജൈ​വ വൈ​വി​ധ്യ ബോ​ർ​ഡി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്താ​രാ​ഷ്ട്ര ജൈ​വ വൈ​വി​ധ്യ ദി​നാ​ച​ര​ണം ഇ​ന്നു ന​ട​ക്കും. ഹ​രി​പ്പാ​ട് പ്ര​കൃ​ത ജൈ​വ ക​ല​വ​റ​യി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ൽ മി​ക​ച്ച പ്ര​കൃ​ത സം​ര​ക്ഷ​ക​നു​ള്ള അ​വാ​ർ​ഡ് ജേ​താ​വാ​യ താ​മ​ര​ക്കു​ളം വി​വി എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ൻ റാ​ഫി രാ​മ​നാ​ഥ​ൻ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ക​രു​വാ​റ്റ ബി​എം​സി ക​ൺ​വീ​ന​ർ എം. ​മു​ര​ളി, ആ​ല​പ്പു​ഴ ജി​ല്ല കോ-​ഓ​ർ​ഡി​നേ​റ്റ​ർ ഡോ. ​സു​ശീ​ല കു​രു​വി​ള എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. താ​മ​ര​ക്കു​ളം വി​വി എ​ച്ച്എ​സ്എ​സ്, ക​രു​വാ​റ്റ എ​ൻ​എ​സ്എ​സ് ഹൈ​സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ജീ​നോം സേ​വ്യ​യ​ർ ആ​യ വി​ജ​ത്ത് വാ​ണി​യു​മാ​യി സം​വ​ദി​ക്കും.

വി​മു​ക്ത ഭ​ടന്മാ​ർ​ക്കും
വി​ധ​വ​ക​ൾ​ക്കും ക്ലാ​സ്

ആ​ല​പ്പു​ഴ: നേ​വി​യി​ൽ നി​ന്ന് വി​ര​മി​ച്ച വി​മു​ക്ത ഭ​ട·ാ​ർ​ക്കും വി​ധ​വ​ക​ൾ​ക്കും സ​ർ​വീ​സ്/​പെ​ൻ​ഷ​ൻ സം​ബ​ന്ധ​മാ​യ പ്ര​ശ്ന​പ​രി​ഹാ​ര​വും പു​തി​യ വെ​ൽ​ഫ​യ​ർ സ്കീ​മു​ക​ളെ കു​റി​ച്ചു​ള്ള അ​വ​ബോ​ധ​വും ന​ൽ​കു​ന്ന​തി​ന് ഹെ​ഡ്ക്വാ​ട്ടേ​ഴ്സ് സ​തേ​ണ്‍ നേ​വ​ൽ ക​മാ​ൻ​ഡ​ന്‍റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ മെ​യ് 25ന് ​രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ ജി​ല്ല സൈ​നി​ക ക്ഷേ​മ ഓ​ഫീ​സി​ൽ അ​ദാ​ല​ത്ത് ന​ട​ത്തും.