പന്പ് ഹൗസ് ഇ​ങ്ങ​നെ എ​ത്രനാ​ൾ: ത​ക​രാ​റി​ന് താ​ത്കാ​ലി​ക പ​രി​ഹാ​രം
Wednesday, May 22, 2019 9:55 PM IST
മ​ങ്കൊ​ന്പ്: ക​ഴി​ഞ്ഞ ദി​വ​സം മാ​റ്റി​വ​ച്ച മോ​ട്ടോ​റും പ്ര​വ​ർ​ത്ത​ന​ര​ഹി​ത​മാ​യ​തോ​ടെ ച​ന്പ​ക്കു​ളം ആ​ശു​പ​ത്രി പ​ന്പ്ഹൗ​സി​ൽ നി​ന്നു​ള്ള കു​ടി​വെ​ള്ള വി​ത​ര​ണം പി​ന്നെ​യും നി​ല​ച്ചു. വീ​ണ്ടും ഒ​രു ദി​വ​സ​ത്തെ ഇ​ട​വേ​ള​യ്ക്കു​ശേ​ഷം കേ​ടാ​യ മോ​ട്ടോ​ർ വീ​ണ്ടും വൈ​ൻ​ഡ് ചെ​യ്ത് ഇ​ന്ന​ലെ മു​ത​ൽ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​രം​ഭി​ച്ചു. എ​ന്നാ​ൽ ഇ​തി​നും എ​ത്ര​നാ​ൾ ആ​യു​സു​ണ്ടു​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് നാ​ട്ടു​കാ​ർ. നേ​ര​ത്തെ മാ​റ്റി​വ​ച്ച മോ​ട്ടോ​ർ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​ത്ത​താ​ണെ​ന്ന് തി​ങ്ക​ളാ​ഴ്ച ദീ​പി​ക റി​പ്പോ​ർ​ട്ടു ചെ​യ്തി​രു​ന്നു. തി​ങ്ക​ളാ​ഴ്ച മു​ത​ൽ മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് കു​ടി​വെ​ള്ള വി​ത​ര​ണം നി​ല​ച്ച​തോ​ടെ രാ​ഷ്ട്രീ​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം വി​ത​ര​ണം ചെ​യ്തി​രു​ന്നു.

ചെ​റി​യ ഇ​ട​വേ​ള​യ്ക്കു ശേ​ഷം ശ​നി​യാ​ഴ​ച​യോ​ടെ​യാ​ണ് ആ​ദ്യം മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് പ​ന്പ്ഹൗ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം താ​റു​മാ​റാ​യ​ത്. തു​ട​ർ​ന്ന് പ​ഴ​യ മോ​ട്ടോ​റി​നു പ​ക​രം പു​തി​യ മോ​ട്ടോ​ർ സ്ഥാ​പി​ച്ചെ​ങ്കി​ലും ഒ​രു ദി​വ​സ​ത്തെ ആ​യു​സേ ഉ​ണ്ടാ​യി​രു​ന്നു​ള്ളൂ. ജി​ല്ല​യ്ക്കു പു​റ​മേ​നി​ന്നെ​ത്തി​യ ക​രാ​റു​കാ​ര​നാ​ണ് പു​തി​യ മോ​ട്ടോ​ർ സ്ഥാ​പി​ച്ച​ത്. എ​ന്നാ​ൽ മോ​ട്ടോ​ർ സ്ഥാ​പി​ച്ചി​ട്ടും പ​ന്പു​ഹൗ​സ് പ്ര​വ​ർ​ത്തി​ക്കാ​താ​യ​തോ​ടെ പ്ര​ദേ​ശ​വാ​സി​യാ​യ പ​ഴ​യ ക​രാ​റു​കാ​ര​നാ​ണ് പ​ന്പു​ഹൗ​സ് പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കി​യ​ത്. മാ​റ്റി സ്ഥാ​പി​ച്ച മോ​ട്ടോ​ർ ഗു​ണ​നി​ല​വാ​രം കു​റ​ഞ്ഞ​താ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ർ​ന്നി​രു​ന്നു. പ​ന്പ്ഹൗ​സ് ത​ക​രാ​റി​ലാ​യ​തോ​ടെ ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ എ​ട്ട്, ഒ​ൻ​പ​ത്, 10, 12 വാ​ർ​ഡു​ക​ളി​ലെ ജ​ന​ങ്ങ​ൾ ദു​രി​ത​ത്തി​ലാ​യി. ച​ന്പ​ക്കു​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പ്ര​ധാ​ന കു​ടി​വെ​ള്ള സ്രോ​ത​സു​ക​ളി​ലൊ​ന്നാ​ണ് ആ​ശു​പ​ത്രി പ​ന്പ്ഹൗ​സ്.

ച​ന്പ​ക്കു​ളം, അ​മി​ച്ച​ക​രി, തെ​ക്കേ​ക്ക​ര​യു​ടെ കു​റ​ച്ചു പ്ര​ദേ​ശ​ങ്ങ​ൾ എ​ന്ന​വി​ട​ങ്ങ​ളി​ലെ ജ​ന​ങ്ങ​ൾ​ക്കാ​ണ് പ​ന്പിം​ഗ് മു​ട​ങ്ങി​യ​തു​മൂ​ലം ശു​ദ്ധ​ജ​ലം നി​ഷേ​ധി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത്ര​യും പ്ര​ദേ​ശ​ങ്ങ​ൾ​ക്കു പു​റ​മേ, ഇ​തേ പ​ന്പു​ഹൗ​സി​ൽ നി​ന്നു​ള്ള വെ​ള്ള​മാ​ണ് ആ​ശു​പ​ത്രി​യി​ലെ ജീ​വ​ന​ക്കാ​രും രോ​ഗി​ക​ളും ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ആ​ശു​പ​ത്രി​ക്കു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ആ​ർ​ഒ പ്ലാ​ന്‍റി​ലെ ആ​വ​ശ്യ​ങ്ങ​ൾ​ക്കും ഇ​വി​ടെ​നി​ന്നു​ള്ള വെ​ള്ള​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. പ​ന്പ്ഹൗ​സ് ത​ക​രാ​റി​ലാ​യ​തി​നെ​ത്തു​ട​ർ​ന്ന് ഇ​വി​ടെനി​ന്നു ശു​ദ്ധി​ചെ​യ്തു കൊ​ടു​ക്കു​ന്ന വെ​ള്ള​ത്തി​ന്‍റെ വി​ത​ര​ണ​വും നി​ല​ച്ചി​രു​ന്നു.

പ​ന്പ്ഹൗ​സി​ൽ നി​ന്നു​ള്ള ജ​ല​വി​ത​ര​ണം നി​ല​ച്ച​തോ​ടെ തി​ങ്ക​ളാ​ഴ്ച രാഷ്‌ട്രീയ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വാ​ഹ​ന​ങ്ങ​ളി​ൽ കു​ടി​വെ​ള്ള​മെ​ത്തി​ച്ചു വി​ത​ര​ണം ചെ​യ്തി​രു​ന്നു. എ​ന്നാ​ൽ മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലെ ആ​ളു​ക​ൾ​ക്കും ഇ​തി​ന്‍റെ പ്ര​യോ​ജ​നം ല​ഭി​ച്ചി​ല്ല. എ​ന്നാ​ൽ ഇ​ന്ന​ലെ ക​രാ​റു​കാ​രെ​ത്തി ത​ക​രാ​റി​ലാ​യ മോ​ട്ടോ​ർ വൈ​ൻ​ഡ് ചെ​യ്ത​താ​യി വാ​ട്ട​ർ അ​ഥോ​റി​റ്റി കി​ട​ങ്ങ​റ എ​ഇ പ​റ​ഞ്ഞു. വി​ദ​ഗ്ധ​രാ​യ ആ​ളു​ക​ളെ ഉ​പ​യോ​ഗി​ച്ച് യ​ഥാ​ർ​ഥ ത​ക​രാ​റു​ക​ൾ ക​ണ്ടു​പി​ടി​ച്ച്, ഇ​വ​യ്ക്കു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ക​യും പ്ര​ദേ​ശ​ത്തെ കു​ടി​വെ​ള്ള​ക്ഷാ​മം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​മാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.