ശി​ല്പ​ശാ​ല തു​ട​ങ്ങി
Wednesday, May 22, 2019 9:57 PM IST
ആ​ല​പ്പു​ഴ : വൈ​എം​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ എ​ട്ടു​മു​ത​ൽ 15 വ​യ​സു പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ’ക്രി​യേ​റ്റീ​വ് കി​ഡ്സ് 2019’ എ​ന്ന പേ​രി​ൽ ന​ട​ന്ന ശി​ല്പ​ശാ​ല വൈ​എം​സി​എ ഡ​യ​റ​ക്ട​ർ അം​ഗം അ​നി​ൽ ജോ​ർ​ജ് ഉ​ദ്ഘാ​ട​നം ചെ​യ്തു. 25 വ​രെ​യാ​ണ് ശി​ല്പ​ശാ​ല ന​ട​ക്കു​ന്ന​ത.് വി​വി​ധ ഇ​ന​ങ്ങ​ളി​ൽ പ്ര​ഗ​ത്ഭ​രാ​യ വ്യ​ക്തി​ക​ൾ ക്ലാ​സു​ക​ൾ എ​ടു​ക്കും. രാ​വി​ലെ ഒ​ന്പ​തു​മു​ത​ൽ 12 വ​രെ​യാ​ണ് ശി​ല്പ​ശാ​ല. ഫോൺ : 0477 2262313, 7025154845.
ആ​ല​പ്പു​ഴ: ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വാ​കേ​ന്ദ്ര​വും അ​ക്ഷ​യ പു​സ്ത​ക​നി​ധി​യും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ദ്വി​ദി​ന ശി​ല്പ​ശാ​ല​യ്ക്ക് തു​ട​ക്ക​മാ​യി. എ​സ്.​എ​ൽ. പു​രം ഗാ​ന്ധി​സ്മാ​ര​ക ഗ്രാ​മ​സേ​വാ കേ​ന്ദ്ര​ത്തി​ൽ ന​ട​ന്ന ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം സാ​ഹി​ത്യ​കാ​ര​നും ക്യാ​ന്പ് ഡ​യ​റ​ക്ട​റു​മാ​യ പാ​യി​പ്ര രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ന്‍റ് ര​വി​പാ​ല​ത്തു​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ. ​ഷാ​ജു തോ​മ​സ് ക്ലാ​സ് ന​യി​ച്ചു. ഉ​ച്ച​യ്ക്കു​ശേ​ഷം ന​ട​ന്ന കാ​ർ​ട്ടൂ​ണ്‍ വ​ര​യ്ക്ക​ൽ പ​രി​ശീ​ല​ന​ത്തി​ന് കാ​ർ​ട്ടൂ​ണി​സ്റ്റ് ശ​ത്രു നേ​തൃ​ത്വം ന​ൽ​കി.