കെ​ജി​ഒ​എ സം​സ്ഥാ​ന സ​മ്മേ​ള​നം 25 മു​ത​ൽ 27 വ​രെ ആ​ല​പ്പു​ഴ​യി​ൽ
Wednesday, May 22, 2019 9:57 PM IST
ആ​ല​പ്പു​ഴ: കേ​ര​ള ഗ​സ​റ്റ​ഡ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ന്‍റെ സം​സ്ഥാ​ന സ​മ്മേ​ള​നം 25 മു​ത​ൽ 27 വ​രെ ആ​ല​പ്പു​ഴ മു​നി​സി​പ്പ​ൽ ടൗ​ണ്‍ ഹാ​ളി​ൽ ന​ട​ക്കും. 25നു ​രാ​വി​ലെ 9.30നു ​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ഡോ. ​കെ.​എം. ദി​ലീ​പ് പ​താ​ക​യു​യ​ർ​ത്തു​ന്ന​തോ​ടെ സം​സ്ഥാ​ന കൗ​ണ്‍​സി​ൽ യോ​ഗം ആ​രം​ഭി​ക്കും. വൈ​കു​ന്നേ​രം 4.30നു ​ന​ട​ക്കു​ന്ന പ്ര​തി​നി​ധി സ​മ്മേ​ള​നം സാ​ന്പ​ത്തി​ക ശാ​സ്ത്ര​ജ്ഞ​ൻ പ്ര​ഫ. പ്ര​ഭാ​ത് പ​ട്്നാ​യി​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. സി.​എ​സ്. സു​ജാ​ത, പി.​പി. ചി​ത്ത​ര​ഞ്ജ​ൻ, എ. ​ശ്രീ​കു​മാ​ർ, ടി.​സി. മാ​ത്തു​ക്കു​ട്ടി, പി.​വി. രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. സ​മ്മേ​ള​ന​ത്തെ​ത്തു​ട​ർ​ന്ന് തെ​ക്ക​ൻ പ​റ​വൂ​ർ നാ​ട​ക​സം​ഘ​ത്തി​ന്‍റെ ഏ​ക​പാ​ത്ര നാ​ട​കം.
26നു ​രാ​വി​ലെ 11ന് ’​ന​വ​കേ​ര​ള പു​ന​ർ​നി​ർ​മാ​ണ​വും സം​സ്ഥാ​ന ബ​ജ​റ്റും’ എ​ന്ന വി​ഷ​യ​ത്തി​ൽ സെ​മി​നാ​ർ ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക് ഉ​ദ്ഘാ​ട​നം ചെ​യ്യും. സ​ജി ചെ​റി​യാ​ൻ എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സെ​മി​നാ​റി​ൽ കി​ലാ ഡ​യ​റ​ക്ട​ർ ഡോ. ​ജോ​യി ഇ​ള​മ​ണ്‍ പ്ര​തി​ക​ര​ണ പ്ര​സം​ഗം ന​ട​ത്തും. ര​ണ്ടി​ന് ന​ട​ക്കു​ന്ന സു​ഹൃ​ത്സ​മ്മേ​ള​നം സം​സ്ഥാ​ന ഭ​ര​ണ പ​രി​ഷ്ക​ര​ണ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും.
വൈ​കു​ന്നേ​രം 6.30ന് ​എ.​എം. ആ​രി​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​നം പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ശ്രീ​ശ​ങ്ക​രാ സ​ർ​വ​ക​ലാ​ശാ​ല അ​ധ്യാ​പ​ക​ൻ ഡോ. ​സു​നി​ൽ പി. ​ഇ​ള​യി​ടം മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. രാ​ത്രി ഒ​ന്പ​തി​ന് കാ​യം​കു​ളം കെ​പി​എ​സി​യു​ടെ നാ​ട​കം നി​ങ്ങ​ളെ​ന്നെ ക​മ്യൂ​ണി​സ്റ്റാ​ക്കി.
ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് യാ​ത്ര​യ​യ​പ്പ് സ​മ്മേ​ള​നം, എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം പ്ര​ക​ട​ന​ത്തെ​ത്തു​ട​ർ​ന്ന് 5.30ന് ​ചേ​രു​ന്ന പൊ​തു​സ​മ്മേ​ള​ന​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും പ്ര​ള​യ അ​തി​ജീ​വ​ന ഭ​വ​ന​പ​ദ്ധ​തി​യു​ടെ താ​ക്കോ​ൽ​ദാ​ന​വും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും.
കെ.​പ്ര​കാ​ശ് ബാ​ബു, തു​റ​മു​ഖ മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ, ഡോ. ​വ​ർ​ഗീ​സ് ജോ​ർ​ജ്, ആ​ർ. നാ​സ​ർ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. സം​സ്ഥാ​ന​ത്തു​നി​ന്നു​ള്ള 652 പ്ര​തി​നി​ധി​ക​ൾ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ക്കു​മെ​ന്ന് സ്വാ​ഗ​ത​സം​ഘം ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.