അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്നയാൾ മരിച്ചു
Thursday, May 23, 2019 10:51 PM IST
തു​റ​വൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് മ​രി​ച്ചു. തു​റ​വൂ​ർ സൗ​ത്ത് സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വു​മാ​യി​രു​ന്ന തു​റ​വൂ​ർ തെ​ക്ക് കൃ​ഷ്ണ​ഭ​വ​ന​ത്തി​ൽ കെ.​പി. വി​ജ​യ​കു​മാ​റാ(48)​ണ് മ​രി​ച്ച​ത്. സം​സ്കാ​രം ന​ട​ത്തി. 14ന് ​വി​ജ​യ​കു​മാ​റും കു​ടും​ബ​വും പ​ഴ​നി തീ​ർ​ഥാ​ട​ന​ത്തി​നു ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ടെ തൃ​ശൂ​ർ മൂ​ന്നു​പീ​ടി​ക​യി​ൽ വ​ച്ച് ഇ​വ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​റി​ൽ ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കെ.​പി. വി​ജ​യ​കു​മാ​റി​നെ​യും ഭാ​ര്യ ഷൈ​ല​ജ(45)​യേ​യും സു​ഹൃ​ത്ത് തു​റ​വൂ​ർ ചാ​ണി​യി​ൽ സു​മേ​ഷ് (37),സു​മേ​ഷി​ന്‍റെ ഭാ​ര്യ സൈ​ന (35) എ​ന്നി​വ​രെ​യും തൃ​ശൂ​ർ എ​ലൈ​റ്റ് മി​ഷ​ൻ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി 10നാ​ണ് വി​ജ​യ​കു​മാ​ർ മ​രി​ച്ച​ത്. നി​ല​വി​ൽ കോ​ണ്‍​ഗ്ര​സ് തു​റ​വൂ​ർ ഈ​സ്റ്റ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റാ​ണ്. തു​റ​വൂ​ർ തെ​ക്ക് 767-ാം എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം സെ​ക്ര​ട്ട​റി​യാ​യും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. മ​ക​ൻ: ന​വ​നീ​ത് കൃ​ഷ്ണ​ൻ.